Image

കായംകുളത്ത് വ്യാജമദ്യനിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ മുന്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

Published on 01 April, 2020
കായംകുളത്ത്  വ്യാജമദ്യനിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ മുന്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കായകുളം : കായംകുളത്ത് വന്‍ വ്യാജമദ്യ വേട്ട. എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിന്‍്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 500ലിറ്റര്‍ വ്യാജ മദ്യവും ലേബലുകളും പിടികൂടി. ഒരു കുപ്പിക്ക് 1500 രൂപ നിരക്കിലായിരുന്നു വില്പന. നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ മുന്‍ എക്സൈസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.



ഇന്ന് പുലര്‍ച്ചെയാണ് എക്സൈസ് സംഘം വ്യാജമദ്യം പിടികൂടിയത്. മുന്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ ഹാരിസ് ജോണ്‍ എന്ന കിഷോറിന്റെ നേതൃത്വത്തിലാണ് വ്യാജ മദ്യ നിര്‍മാണം നടന്നിരുന്നത്. പുലര്‍ച്ചെ കൊല്ലത്ത് വെച്ച്‌ 28 കുപ്പി വ്യാജ മദ്യവുമായി കൊല്ലം കാപ്പില്‍ സ്വദേശി രാഹുലിനെ പിടികൂടിയിരുന്നു.



ഇയാളില്‍ നിന്നാണ് എക്‌സൈസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. ഒരു മിനി വാന്‍ നിറയെ സാധനങ്ങള്‍ എക്സൈസ് വകുപ്പ് പിടിച്ചെടുത്തു.


തമിഴ്നാട്ടില്‍ നിന്നുമാണ് സ്പിരിറ്റ് എത്തിച്ചിരുന്നതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഐ. നൗഷാദ് പറഞ്ഞു. സ്വഭാവദൂഷ്യത്തിന് സസ്‌പെന്‍ഷന്‍ നടപടികള്‍ നേരിടേണ്ടി വന്ന ആളാണ് ഹാരിസ് ജോണ്‍ എന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


കഴിഞ്ഞ ദിവസം കായംകുളത്ത് 200 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. പുതുപ്പള്ളില്‍ എസ്‌എസ് നിവാസില്‍ സുനിലിന്റെ വീട്ടില്‍ നിന്നാണ് ചാരായം പിടിച്ചത്.

പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് റെയ്ഡ് നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക