Image

ടാറ്റയ്ക്ക് പിന്നാലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിപ്രോയുടെ1125 കോടിയും

Published on 01 April, 2020
ടാറ്റയ്ക്ക് പിന്നാലെ  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിപ്രോയുടെ1125 കോടിയും

ന്യൂഡല്‍ഹി: ടാറ്റയ്ക്ക് പിന്നാലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി വിപ്രോയും. കോവിഡ് രോഗബാധ ചെറുക്കാനുളള നടപടികള്‍ക്ക് 1125 കോടി രൂപ സംഭാവനയായി നല്‍കുമെന്ന് വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡും അസീം പ്രേംജി ഫൗണ്ടഷേനും ചേര്‍ന്ന് പ്രഖ്യാപിച്ചു. 


ദിവസം കോവിഡ് ദുരിതത്തില്‍ നിന്ന് കരകയറാന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. മോദിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് വിവിധ തലങ്ങളില്‍ പ്രശസ്തരായ നിരവധിപ്പേര്‍ സംഭാവന നല്‍കാന്‍ സന്നദ്ധത അറിയിച്ച്‌
രംഗത്തുവന്നിരുന്നു.


രാജ്യത്ത് കോവിഡ് രോഗബാധ ചെറുക്കാനുള്ള നടപടികള്‍ക്ക് 1,500 കോടി രൂപയാണ് ടാറ്റ ഗ്രൂപ്പുകള്‍ വകയിരുത്തിയത്. 500 കോടി രൂപ ഇതിനായി വകയിരുത്തിയതായി ടാറ്റ ട്രസ്റ്റ്‌സ് ആണ് ആദ്യം അറിയിച്ചത്. തൊട്ടുപിന്നാലെ ടാറ്റ സണ്‍സും 1,000 കോടി രൂപ വകയിരുത്തിയതോടെ ടാറ്റ ഗ്രൂപ്പില്‍ നിന്ന് രാജ്യത്തെ കോവിഡ് പ്രതിരോധത്തിന് വകയിരുത്തിയ തുക 1,500 കോടിയായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക