Image

നമ്മള്‍ക്ക് വേണ്ടി മരിച്ചു വീഴുന്നവര്‍ (ജോര്‍ജ് പുത്തന്‍കുരിശ്)

ജോര്‍ജ് പുത്തന്‍കുരിശ് Published on 01 April, 2020
നമ്മള്‍ക്ക് വേണ്ടി മരിച്ചു വീഴുന്നവര്‍ (ജോര്‍ജ് പുത്തന്‍കുരിശ്)
കൊറോണ വൈറസ് അതിന്റെ സംഹാരതാണ്ഡവം തുടരുമ്പോള്‍ ലോകം എന്തു ചെയ്യണം എന്നറിയാതെ പകച്ചു നില്ക്കയാണ്. പക്ഷെ ഒരു കൂട്ടര്‍ക്ക് മറ്റൊന്നും ചിന്തിക്കാതെ കര്‍മ്മോന്മുഖരായെ പറ്റു. അവരാണ് മരണം അതിന്റെ മഞ്ചവുമായി ആതുരാലയങ്ങളിലൂടെ ചുറ്റി തിരിയുമ്പോള്‍ അതിനെ പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുന്ന ആതുരശുശ്രൂഷ രംഗത്തെ വിരയോദ്ധാക്കള്‍.

അറുപരിലതിലേറെ ഡോക്ടര്‍മാരാണ് ഇറ്റലിയില്‍ കോറോണ വൈറസെന്ന മാരകമായ അണുവുമായുള്ള യുദ്ധത്തില്‍ മരിച്ചു വീണത്. 'നമ്മളെല്ലാം മരിക്കും ഇവിടെ സ്ഥിരം ജീവിക്കുക എന്നതല്ല നമ്മളുടെ ലക്ഷ്യം. നമ്മുടെ ലക്ഷ്യം എന്നത് നമ്മളുടെ കാലശേഷവും നിലനില്‍ക്കുന്നതിനെ സൃഷ്ടിക്കുക എന്നതാണ്' എന്ന ചക്ക് പാലിനിക്കിന്റെ വാക്കുകള്‍ ഈ ധീരയോദ്ധാക്കളുടെ കാര്യത്തില്‍ സത്യമാണ്.ജീവന്റെ പുസ്തകത്തില്‍ അവരുടെ പേരുകള്‍ മായ്ക്കാനാവാതെ കാണുമെന്നുള്ളതില്‍ സംശയിക്കേണ്ട.

അമേരിക്കയില്‍ ആതുര ശൂശ്രൂഷ രംഗത്ത് ജോലി ചെയ്യുന്നവരില്‍ കോറോണ വൈറസുമായുള്ള പോരാട്ടത്തില്‍ നാലുപേരാണ് മരിച്ചത്. അതില്‍ ഏറ്റവും ശ്രദ്ധേയനായ ഡോക്ടറാണ് ജയിംസ് റ്റി. ഗുഡ്റിജ്. വളരെ പ്രശസ്തനായ ഒരു പീഡിയാട്രിക്ക് ന്യൂറോ സര്‍ജനായിരുന്നു ഗുഡ്റിജ്.അദ്ദേഹം ലോക ശ്രദ്ധയില്‍പ്പെട്ടത് വളരെ വിജയപ്രദമായി,പലഘട്ടങ്ങളിലൂടെ,ജന്മനാ ഒട്ടിചേര്‍ന്ന സയാമിസ് ട്വിന്‍സ് എന്നോ അല്ലെങ്കില്‍ കണ്‍ജോയിന്‍ഡ് ട്വിന്‍സ് എന്നോ അറിയപ്പെടുന്ന കുട്ടികളെ വേര്‍പെടുത്തിയതിലൂടെയാണ്. ജയിഡനേയും അനിയസ് മക്ഡൊനാള്‍ഡിനേയും വേര്‍പെടുത്താന്‍ എടുത്ത സമയം ഇരുപത്തിയേഴു മണിക്കൂറാണ് എന്ന് പറയുമ്പോള്‍ ജയിംസ് റ്റി. ഗുഡ്റിജ് എന്ന ശസ്ത്രക്രിയവിദഗ്ദന്റെ തൊഴിലിനോടുള്ള അഭിനിവേശവും അര്‍പ്പണ മനോഭാവവും നമ്മള്‍ക്ക് ഊഹിച്ചെടുക്കാവുന്നതേയുള്ളു. അതിലുപരി അദ്ദേഹത്തിന്റെ മനുഷ്യസ്നഹവും.

ഗുഡ്റിജ് പൊതുജന ശ്രദ്ധയില്‍പ്പെടുന്നത്, എട്ടു സെന്റിമീറ്ററുള്ള ഒരു സംയുക്ത കോശത്താല്‍ ബന്ധിക്കപ്പെട്ട, ഫിലിപ്പീന്‍സില്‍ നിന്നുള്ള കാള്‍ എന്നും ക്ലാരന്‍സെന്നും പേരുള്ള സമയാമീസ് ഇരട്ടകളെ വിജയപ്രദമായ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി അവര്‍ക്ക് സ്വതന്ത്ര ജീവിതം നല്‍കിയപ്പോളാണ്. അതിനെ തുടര്‍ന്നാണ് 2016-ല്‍ നാല്പത് ഡോക്ടര്‍മാരും നഴ്്സുമാരും, ടെക്നീഷ്യന്‍സും ഉള്‍പ്പെട്ട ഒരു ടീമിനെ നയിച്ചുകൊണ്ട്ജയിഡനേയും അനിയസിനേയും വേര്‍പെടുത്തി അവരേയും സ്വതന്ത്രരാക്കിയത്.

വിയറ്റനാം യുദ്ധത്തില്‍ പങ്കെടുത്ത ഇദ്ദേഹം, യുദ്ധം കഴിഞ്ഞു വന്ന് മെഡിസനും, പി.എച്ച്ഡിയും, റസിഡന്‍സിയും കഴിഞ്ഞപ്പോഴേക്കും കുടുംബവും കുട്ടികളും എന്ന് സ്വപ്നം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും കുട്ടികളെ വളരെ അധികം ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കലും പ്രശസ്തിയോ, കീര്‍ത്തിയോ ആഗ്രഹിക്കാതിരുന്ന ഇദ്ദേഹം സഹ പ്രവര്‍ത്തര്‍ക്ക് ഒരു മാതൃകാ പുരുഷനായിരുന്നു.

നമ്മളുടെ ആരോഗ്യ സംരക്ഷണത്തിനുവേണ്ടി സ്വന്തജീവനെ ത്യജിക്കാന്‍ തയ്യാറായി കോറോണ വൈറസും അതുപോലെയുള്ള മാരകരോഗാണുക്കുളുമായി എറ്റുമുട്ടാന്‍ ആരോഗ്യ സംരക്ഷണ രണഭൂമിയില്‍ ഇറങ്ങി തിരിച്ചിരിക്കുന്നപലരുടേയും ജീവിത പശ്ചാതലങ്ങളില്‍ നോക്കിയാല്‍ ഇതുപോലെയുള്ള ത്യാഗോജ്ജലമായ കഥകള്‍ കാണാന്‍ കഴിയും. മരണം അതിന്റെ മഞ്ചലുമായി ചുറ്റി തിരിയുമ്പോള്‍ അതു വകവയ്ക്കാതെ നമുക്കായി മുന്‍ നിരയില്‍ നില്‍ക്കുന്നവരെ ഓര്‍ക്കാം. അവരുടെ ഭയവും, ആശങ്കകളും നമ്മളുടേതും ആകട്ടെ.നിങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയംഗമായ നന്ദി.

ചിന്താമൃതം:

'ചെറുതന്യനു നന്മചെയ്ക കൊ
ണ്ടൊരു ചേതം വരികില്ലയെങ്കിലും
പരനില്ലുപകാരമെങ്കിലീ
നരജന്മത്തനു മാറ്റുമറ്റുപോം.' (ചെറിയവ.കുമാരനാശാന്‍)
നമ്മള്‍ക്ക് വേണ്ടി മരിച്ചു വീഴുന്നവര്‍ (ജോര്‍ജ് പുത്തന്‍കുരിശ്)
Join WhatsApp News
Anthappan 2020-04-01 09:56:36
There were two surgery scheduled, this week, for this great and humble Dr. There is not enough words to praise our great health care workers in the forefront fighting the deadly virus. We remember all of you out there battling the war for us. May the wisdom which surpasses the human understanding protect you and strengthen you With gratitude Anthappan
RN 2020-04-01 22:22:02
An ER doctor who had survived cancer died in his husband’s arms in their New York City apartment just six days after he started showing symptoms of COVID-19, local media reported. Dr. Frank Gabrin, 60, an ER doctor at New Jersey’s East Orange General Hospital, had stayed home from work since March 26 after he began suffering coronavirus-like symptoms.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക