Image

ന്യൂയോര്‍ക്ക് സിറ്റിയില്‍ കൊറോണ മരണം 1092 ആയി

Published on 01 April, 2020
ന്യൂയോര്‍ക്ക് സിറ്റിയില്‍ കൊറോണ  മരണം 1092 ആയി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ കൊറോണ ബാധിച്ചുള്ള മരണം 1092 ആയി. 41,771 പേര്‍ക്ക് നഗരത്തില്‍ രോഗബാധ ഉണ്ട്.

അടുത്ത രണ്ടോ മൂന്നു ആഴ്ചകളാണു നിര്‍ണായകമാകുന്നതെന്നു മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു. മരണ സംഖ്യ ഉയരുകയല്ലാതെ കുറയാന്‍ സാധ്യതയില്ല.

ബോറോകളിലെ കണക്ക്: ക്വീന്‍സ്: 13,869; ബ്രൂക്ലിന്‍: 11,160; ബ്രോങ്ക്സ്: 7,814; മന്‍ഹാട്ടന്‍: 6,539; സ്റ്റാറ്റന്‍ ഐലന്‍ഡ്: 2,354

ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ഇന്നലെ ഉച്ചയോടെ മരണം 1550 ആയതായി ഗവര്‍ണര്‍ ആന്‍ഡ്രു ക്വാമോ അറിയിച്ചു. രോഗബാധിതര്‍ 75,795. തിങ്കളാഴ്ച മാത്രം 9500-ല്‍ പരം പേരാണു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇവരില്‍ 2353 പേര്‍ ഐ.സി.യുവിലാണ്.

അമേരിക്കയിലാകെ 188,530 പേര്‍ക്ക് രോഗബാധയുണ്ട്.38889 പേര്‍ മരിച്ചു.

ന്യൂജേഴ്സിയില്‍ 2,196 പുതിയകൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തൊട്ടാകെ 16,636 ല്‍ നിന്ന് 18,696 ആയി. കൊറോണ വൈറസുമായി ബന്ധപ്പെട്ട 69 പുതിയ മരണങ്ങള്‍ ഗവര്‍ണര്‍ ഫില്‍ മര്‍ഫി പ്രഖ്യാപിച്ചു. മരണസംഖ്യ 267 ആയി.

കണക്റ്റിക്കട്ടിലെ കൊറോണ വൈറസ് കേസുകള്‍ 24 മണിക്കൂറിനുള്ളില്‍ 557 വര്‍ദ്ധിച്ച് 3,128 ആയി ഉയര്‍ന്നതായി ഗവര്‍ണര്‍ നെഡ് ലാമോണ്ട് അറിയിച്ചു. മരണസംഖ്യ 69 ആയി.

നരകം പിടിച്ച രണ്ടാഴ്ചക്കു തയ്യാറേടുക്കാന്‍ അമേരിക്കക്കാരോട് പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് അഭ്യര്‍ഥിച്ചു. ഏറ്റവും വിഷമം പിടിച്ച രണ്ട്-മൂന്ന് ആഴ്ചകളാണു വരുന്നത്. ആയിരങ്ങളെ നമുക്ക് നഷ്ടമാകും,-ട്രമ്പ് പറഞ്ഞു.

ആളുകള്‍ തമ്മില്‍ അകലം പാലിക്കുന്നത് തുടര്‍ന്നാല്‍ അമേരിക്കയില്‍ മരണ സംഖ്യ ഒരു ലക്ഷത്തിനും 240,000 നും ഇടയില്‍ ആയിരിക്കുമെന്ന്ഡാറ്റാ അപഗ്രഥനത്തില്‍ നിന്നു വ്യക്തമാകുന്നതായി വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്സ് പറയുന്നു.

ന്യൂയോര്‍ക്ക് സിറ്റിയില്‍ കൊറോണ  മരണം 1092 ആയി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക