Image

യുകെയില്‍ മലയാളി ബാലിക മരിച്ചു

ഷൈമോന്‍ തോട്ടുങ്കല്‍ Published on 22 May, 2012
യുകെയില്‍ മലയാളി ബാലിക മരിച്ചു
ഗ്രേറ്റ്‌ യാര്‍മൗത്ത്‌ : ആറു വയസുകാരിയായ മലയാളി ബാലിക ഛര്‍ദ്ദിയെത്തുടര്‍ന്ന്‌ മരിച്ചു. നോര്‍വിച്ച്‌ ഗ്രേറ്റ്‌ യാര്‍മൗത്തിന്‌ സമീപം ഗോര്‍ലസ്റ്റണിലുള്ള, റാന്നി സ്വദേശികളായ മലയാളി ദമ്പതികള്‍ രമേശ്‌ - രാജി എന്നിവരുടെ പുത്രി സ്വാതിയാണ്‌ മരിച്ചത്‌.രമേഷ്‌ ടെസ്‌്‌കോയിലെ ജീവനക്കാരനാണ്‌. ജയിംസ്‌ പേജന്റ്‌ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ സ്റ്റാഫ്‌്‌്‌ നഴ്‌സാണ്‌ രാജി. സഹോദരി: സിത്താര.

ഛര്‍ദ്ദിയും വയറിളക്കവും ഉണ്‌ടായതിനെത്തുടര്‍ന്ന്‌്‌ കുട്ടിയെ ജിപിയുടെ അടുത്തെത്തിച്ച്‌ ഡോക്ടറെ കാണിച്ചിരുന്നു. എന്നാല്‍ ഛര്‍ദ്ദി കാര്യമാക്കേണെ്‌ടന്ന്‌ പറഞ്ഞ്‌ ഡോക്ടര്‍ അവരെ തിരിച്ചയച്ചു. മേയ്‌ 20ന്‌ (ഞായര്‍) ഛര്‍ദ്ദി വീണ്‌ടും വര്‍ധിച്ചതിനെത്തുടര്‍ന്ന്‌ കുട്ടി വാടിത്തളര്‍ന്നു. തുടര്‍ന്ന്‌ ജെയിംസ്‌ പേജന്റ്‌ യുണിവേഴ്‌സിറ്റി ഹോസ്‌പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാര്‍ഡിയാക്‌ അറസ്റ്റ്‌ മൂലമാണ്‌ മരണം സംഭവിച്ചതെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു.
യുകെയില്‍ മലയാളി ബാലിക മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക