Image

ബുധനാഴ്ച മുതല്‍ ഡല്‍ഹിയിലെ 12 ലക്ഷം പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുമെന്ന് കെജ്രിവാള്‍

Published on 31 March, 2020
ബുധനാഴ്ച മുതല്‍ ഡല്‍ഹിയിലെ 12 ലക്ഷം പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ 12 ലക്ഷം പേര്‍ക്ക് ബുധനാഴ്ച മുതല്‍ സൗജന്യ ഭക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പുതുതായി 2000  ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ ഇതിന്റെ ഭാഗമായി തുറക്കും. 

2500 സ്‌കൂളുകളിലും 250 നൈറ്റ് ഷെല്‍റ്ററുകളിലും ബുുധനാഴ്ച മുതല്‍ ഭക്ഷണ വിതരണമുണ്ടാകും. നാല് ലക്ഷം പേര്‍ക്കാണ് നിലവില്‍ 800 കേന്ദ്രങ്ങളിലൂടെ  ഭക്ഷണം വിതരണം ചെയ്യുന്നത്. ഇത് 12 ലക്ഷമായി ഉയര്‍ത്താനാണ് തീരുമാനം. 

 സൗജന്യ ഭക്ഷണം ആവശ്യമുള്ള ഇത്രയധികം പേര്‍ രാജ്യതലസ്ഥാനത്ത് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല. ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള ക്രമീകരണം  ഉറപ്പാക്കും. 

റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും ഭക്ഷധാന്യങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ആര്‍ക്ക് വേണമെങ്കിലും സര്‍ക്കാരിന്റെ  ഭക്ഷണ വിതരണ കേന്ദ്രത്തിലെത്തി സൗജന്യമായി ഭക്ഷണം കഴിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
Tom Abraham 2020-03-31 15:54:55
Sounds like Mr CM is beating Mr PM in feeding the poor, showing compassion during this Corona times. God bless him .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക