Image

'ഗ്രൂപ് ഡാന്‍സ് ചെയ്യാന്‍ എനിക്കൊരു തെണ്ടീടേം ആവശ്യമില്ല, ഞാനൊറ്റയ്ക്ക് കളിച്ചോളാം; നീരജ് മാധവ്

Published on 31 March, 2020
'ഗ്രൂപ് ഡാന്‍സ് ചെയ്യാന്‍ എനിക്കൊരു തെണ്ടീടേം ആവശ്യമില്ല, ഞാനൊറ്റയ്ക്ക് കളിച്ചോളാം; നീരജ് മാധവ്


കൊറോണ വൈറസ് ബാധയെ കുറിച്ചുള്ള ജാഗ്രതയിലും മുന്‍കരുതലിലുമാണ് ഏവരും. രാജ്യത്ത് ഏപ്രില്‍ 14 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ജനങ്ങളെല്ലാം വീടുകളില്‍ തന്നെ കഴിയുകയാണ്.സിനിമ മേഖലയിലും ജോലികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ് താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം.

വീട്ടില്‍ തന്നെ കഴിയുന്ന യുവതാരം നീരജ് മാധവ് രസകരമായ ഡാന്‍സ് നമ്പറുമായാണ് ഇപ്പോള്‍ ആരാധകര്‍ക്ക് മുന്നില്‍ എത്തുന്നത്. 'ഗ്രൂപ്പ് ഡാന്‍സ് ചെയ്യാന്‍ ഒരുത്തന്റെയും ആവശ്യമില്ല, ഞാന്‍ ഒറ്റയ്ക്ക് കളിച്ചോളാം' എന്നു പറഞ്ഞാണ് താരം വിഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഐസലേഷന്‍, സോളോ ഗ്രൂപ്പ് ഡാന്‍സ്, കില്ലിങ് ടൈം എന്നീ ഹാഷ് ടാഗുകളാണ് വീഡിയോയ്ക്ക് നല്‍കിയത്. പത്ത് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക