Image

യുഎഇ താമസ വീസയും എമിറേറ്റ്‌സ് ഐഡിയും നീട്ടി നല്‍കും

Published on 31 March, 2020
യുഎഇ താമസ വീസയും എമിറേറ്റ്‌സ് ഐഡിയും നീട്ടി നല്‍കും
അബുദാബി: താമസ വീസയും എമിറേറ്റ്‌സ് ഐഡിയും അടുത്ത 3 മാസത്തേക്കു സ്വമേധയാ സൗജന്യമായി നീട്ടി നല്‍കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. കോവിഡ് ആഘാതം മൂലം യുഎഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഉണ്ടായ സാമ്പത്തിക ഭാരം ലഘൂകരിക്കാനാണ് പുതിയ തീരുമാനം. മാര്‍ച്ച് ഒന്നിനു കാലാവധി തീര്‍ന്നവയും ഇതില്‍ ഉള്‍പ്പെടും. 3 മാസത്തേയ്ക്കു നല്‍കിയ ഈ ആനുകൂല്യം ആവശ്യമെങ്കില്‍ നീട്ടുമെന്നും മന്ത്രിസഭ സൂചിപ്പിച്ചു.

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി കോടതി നടപടികളും പരമാവധി  ഡിജിറ്റലൈസ് ചെയ്തിരിക്കുകയാണ്.  ഓണ്‍ലൈനിലൂടെ പരാതിപ്പെടാനുള്ള അവസരം സജ്ജമാക്കിയത് വീടുകളില്‍ തന്നെ കഴിയാനാണെന്നും വ്യക്തമാക്കി. അടിയന്തര ഘട്ടങ്ങളില്‍ വെര്‍ച്വല്‍ വിചാരണ നടത്തിയാണു നടപടി കൈക്കൊള്ളുക.

ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പുമായി ബന്ധപ്പെട്ട പിഴകളും ഏപ്രില്‍ ഒന്നു മുതല്‍ ഒഴിവാക്കിയിട്ടുണ്ട്. മാര്‍ച്ച് 1ന് കാലാവധി അവസാനിക്കുന്ന എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഏപ്രില്‍ 1 മുതല്‍ 3 മാസത്തേക്കു നീട്ടിയതായും അറിയിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് സേവനങ്ങളായ !ഡോക്യുമെന്റ്‌സ്, പെര്‍മിറ്റ്‌സ്, ൈലസന്‍സ്, കൊമേഴ്‌സ്യല്‍ റജിസ്‌ട്രേഷന്‍ എന്നിവയും ഇതില്‍ ഉള്‍പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക