Image

കനിക കപൂറിന്റെ പരിശോധനാ ഫലം അഞ്ചാമതും പോസിറ്റീവ്; കുടുംബത്തിന് ആശങ്ക

Published on 31 March, 2020
കനിക കപൂറിന്റെ പരിശോധനാ ഫലം അഞ്ചാമതും പോസിറ്റീവ്; കുടുംബത്തിന് ആശങ്ക

മുംബൈ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ അഞ്ചാം തവണ നടത്തിയ പരിശോധനയും പോസിറ്റീവ്. ഇതോടെ ഗായികയുടെ കുടുംബം കടുത്ത ആശങ്കയിലാണ്. രണ്ടുദിവസം മുമ്ബാണ് ഗായികയ്ക്ക് ഇതിനു മുമ്ബ് പരിശോധന നടത്തിയത്.


 സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുകയാണ് കനിക കപൂര്‍.

ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 


എന്നാല്‍ കനികയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നെഗറ്റീവ് ഫലം കാണുന്നതു വരെ ചികിത്സ തുടരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ വിശദീകരിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക