ഹേമന്ത് ജി നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഹിഗ്വിറ്റയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറംമൂട്, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, മാമൂക്കോയ, സുധീഷ്, മഞ്ജു പിള്ള, ശ്രീലക്ഷ്മി, നവാസ് വള്ളികുന്ന്, ഐ എം വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിര്‍മ്മാണം സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബോബി തര്യനും സജിത്ത് അമ്മയും ചേര്‍ന്നാണ്. ചിത്രത്തില്‍ 8 പുതുമുഖങ്ങള്‍ അഭിനയിക്കുന്നു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന ചിത്രത്തിന് ശേഷം സുരാജ് നായകനായി എത്തുന്ന ചിത്രമാണിത്.