Image

ടി.പി.വധം: പാര്‍ട്ടിയില്‍ പ്രതിസന്ധിയില്ലെന്ന് ടി.പി.രാമകൃഷ്ണന്‍

Published on 22 May, 2012
ടി.പി.വധം: പാര്‍ട്ടിയില്‍ പ്രതിസന്ധിയില്ലെന്ന് ടി.പി.രാമകൃഷ്ണന്‍
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ യാതൊരു പ്രതിസന്ധിയുമില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണന്‍. തന്റെ ചൈനാ യാത്രയെക്കുറിച്ച് തീരുമാനിച്ചത് പാര്‍ട്ടിയാണെന്നും ടി.പി.വധവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ടി.പി.രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചൈനാ യാത്രയെ വിവാദമാക്കിയത മാധ്യമങ്ങളാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിക്ക് അകത്തു നിന്ന് പാര്‍ട്ടി പൊളിക്കാന്‍ ശ്രമിച്ചവരെയാണ് കൂലംകുത്തിയെന്ന് വിളിച്ചതെന്നും നിലവിലെ സാഹചര്യത്തില്‍ ഇതിന് പ്രസ്‌കതിയില്ലെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ വിശദീകരിച്ചതാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക