Image

കോവിഡ് 19 (കവിത: പി. സിസിലി)

Published on 30 March, 2020
കോവിഡ് 19 (കവിത: പി. സിസിലി)
നൂറ്റാണ്ടിൽ മാത്രം പിറക്കും മഹാത്മാക്കൾ
നാം  ഇതുവരെ കേട്ടിരുന്നതിങ്ങനെ
നൂറ്റാണ്ടിൽ ഒരു മഹാമാരി
നാളിതുവരെ ആരും കേട്ടറിഞ്ഞതില്ല
എങ്ങനെ നേരിടണം കൊറോണയെ
വീട്ടിലിരിപ്പൂ എന്നതൊഴിച്ചാൽ
ഒരു വഴിയും കണ്ടെത്തിയില്ല
ഒന്നാലോചിക്കുകിൽ ഇത് നല്ലോരു
നാളേക്ക് തുടക്കമായല്ലോ
ചാരുകസേരയിൽ ചാരികിടന്നു
സഹധർമ്മണി  കൊണ്ടത്തരും
ചായകുടിച്ചകാലം വീണ്ടെടുക്കാനായി
ചാരായ കടയിൽ ക്യൂ നിൽക്കാതെ
ചായ്പ്പിൽ ഭാര്യയ്‌ക്കൊരു കൂട്ടായി
ശാസ്ത്രത്തിൻ  ചിറകിലേറി പറന്ന
മാനുജന്‌   മണ്ണിൽ വിശ്രമിക്കാനായി
പരമാണുതൻ വികൃതി ഭയാനകം
 എത്രവേഗം സ്വയം ശുദ്ധിയാവുന്നുവോ
അത്രനാൾ കൊണ്ട് ഈ അഴല വിട്ടുപോവും
ഉള്ളത് കാച്ചി കുടിച്ചു കുടുംബത്തിരുന്നാൽ
ഉന്മേഷവാന്മാരായി പുറത്തിറങ്ങി
ഇനിയുള്ള കാലം ജിവിച്ചുപോവാം
കലഹങ്ങളും രാഷ്ട്രീയ വൈര്യം മറന്ന്
മദ്യവും മതമത്സരവും വെടിഞ്ഞു
ഒരു ജാതി ഒരുമതം ഒരുദൈവമന്ത്രം  
ലോകത്തിലാകെ പകർന്നിടട്ടെ    
കോവിഡ് 19 നാമാവശേഷമായിടട്ടെ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക