Image

അതിഥി തൊഴിലാളികളെ സമരത്തിനു പ്രേരിപ്പിച്ചു; സിഐടിയു നേതാവിനെതിരെ കേസ്

Published on 30 March, 2020
അതിഥി തൊഴിലാളികളെ സമരത്തിനു പ്രേരിപ്പിച്ചു; സിഐടിയു നേതാവിനെതിരെ കേസ്

പാലക്കാട് : പട്ടാമ്പിയില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ സിഐടിയു നേതാവിനെതിരെ പൊലീസ് കേസെടുത്തു. അതിഥി തൊഴിലാളി യൂണിയന്‍ പട്ടാമ്പി ഡിവിഷന്‍ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെയാണ് കേസ്. നാനൂറിലധികം തൊഴിലാളികളെ സമരത്തിനു പ്രേരിപ്പിച്ചെന്നാണ് 
പൊലീസ് പറയുന്നത്. തെരുവിലിറങ്ങിയ തൊഴിലാളികളെ പൊലീസ് അനുനയിപ്പിച്ചു പ്രതിഷേധത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

മേഖലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ പൊതുജനങ്ങളുടെ ആരോഗ്യത്തിനു ദോഷമാകുന്ന രീതിയിലാണ് സിഐടിയു നേതാവ് 
പ്രവര്‍ത്തിച്ചത്. തൊഴിലാളികളെ താമസസ്ഥലത്തു നിന്ന് ഇറക്കിവിട്ടതിന് ആറുപേര്‍ക്കെതിരെ കേസെടുത്തതായും പട്ടാമ്പി പൊലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക