Image

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കാന്‍ തീരുമാനം

Published on 22 May, 2012
സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച ഫയലില്‍ ധനമന്ത്രി കെ.എം.മാണി ഒപ്പുവച്ചു. ബജറ്റില്‍ സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ക്ക് അഞ്ചുശതമാനം പലിശയിളവ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

നിലവില്‍ കര്‍ഷകര്‍ക്ക് ഏഴു ശതമാനം പലിശനിരക്കിലാണ് വായ്പ ലഭ്യമാകുന്നത്. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ കാര്‍ഷിക വായ്പകള്‍ക്ക് മൂന്ന് ശതമാനം പലിശയിളവ് കൂടി നല്‍കാന്‍ നബാര്‍ഡ് തീരുമാനിച്ചിരുന്നു. ശേഷിക്കുന്ന നാലു ശതമാനംകൂടി വഹിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ വായ്പയെടുത്ത കര്‍ഷകര്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും. പുതിയ തീരുമാനത്തിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 32 കോടി രൂപയുടെ അധികബാധ്യത വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക