Image

ഫാമിലി വീസ ഓണ്‍ലൈനില്‍ പുതുക്കാം

Published on 30 March, 2020
 ഫാമിലി വീസ ഓണ്‍ലൈനില്‍ പുതുക്കാം

കുവൈത്ത് സിറ്റി: ഫാമിലി വീസ ഓണ്‍ലൈനില്‍ പുതുക്കുവാനുള്ള സൗകര്യം ഉടന്‍ ആരംഭിക്കുമെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഓണ്‍ലൈന്‍ ആക്കുവാനുള്ള പ്രക്രിയകള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത ആഴ്ചക്കുള്ളില്‍ പുതിയ സിസ്റ്റം ഓണ്‍ലൈനില്‍ എത്തുമെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ടു ചെയ്തു. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ സിവില്‍ ഐഡികളുടെ ശേഖരണം നടത്താമെന്നും അദ്ദേഹം അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക