Image

കോവിഡ് ടെസ്റ്റ് സംവിധാനം വികസിപ്പിച്ച സംഘത്തില്‍ മലയാളി

Published on 30 March, 2020
കോവിഡ് ടെസ്റ്റ് സംവിധാനം വികസിപ്പിച്ച സംഘത്തില്‍ മലയാളി
കാസര്‍കോട്:  45 മിനിറ്റില്‍ കോവിഡ് പരിശോധനാ ഫലം കിട്ടുന്ന പുതിയ സംവിധാനം കണ്ടുപിടിച്ച സംഘത്തില്‍ കാസര്‍കോട്ടുകാരിയും. പെരിയ സ്വദേശി പി ഗംഗാധരന്‍ നായരുടെ പേരമകളായ ചൈത്ര സതീശനാണ് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ് ഡി എ) കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ സംവിധാനം വികസിപ്പിച്ച സംഘത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത്.

സംവിധാനം വികസിപ്പിച്ച കാലിഫോര്‍ണിയ ആസ്ഥാനമായ സെഫീഡ് കമ്പനിയിലെ ബയോ മെഡിക്കല്‍ എഞ്ചിനീയറാണ് ചൈത്ര.

പി ഗംഗാധരന്‍ നായരുടെ മൂത്ത മകള്‍ യു എസില്‍ ബാങ്ക് ഉദ്യോഗസ്ഥയായ ഷീജയുടെയും അവിടെ എഞ്ചിനീയറായ പയ്യന്നൂര്‍ സ്വദേശി സതീശന്റെയും മകളാണ് ചൈത്ര. യുസി ഡേവിസ് എഞ്ചിനീയറിംഗ് കോളജില്‍ നിന്നാണ് ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയത്. ബിരുദ വിദ്യാര്‍ത്ഥിയായ ഗൗതം സഹോദരനാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക