Image

ബ്രോങ്ക്‌സ് ദേവാലയത്തില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു

ഷോളി കുമ്പിളുവേലി Published on 22 May, 2012
ബ്രോങ്ക്‌സ് ദേവാലയത്തില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു
ന്യൂയോര്‍ക്ക് : ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍, കാത്തലിക് വിമന്‍സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ മദേഴ്‌സ് ഡേ സമംഗളം ആഘോഷിച്ചു. മെയ് 13-ാം തീയതി ഞായറാഴ്ച ദേവാലയ പാരീഷ് ഹാളില്‍ വച്ച് നടത്തപ്പെട്ട ആഘോഷ പരിപാടികളുടെ ഉദ്ഘാടനം വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, കൈക്കാരന്‍ തോമസ് ചാമക്കാല, സി.ഡബ്യൂഎ പ്രസിഡന്റ് ലീന ആലപ്പാട്ട്, ക്ലാര ജോബ്, ലിസി ഇട്ടൂപ്പ് കണ്ടംകുളം എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി നിര്‍വ്വഹിച്ചു.

ഫാ. റോയിസന്‍ മേനോലിക്കന്‍ മദേഴ്‌സ് ഡേയുടെ സന്ദേശം നല്‍കി. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ചടങ്ങുകളുടെ മോടി വര്‍ദ്ധിപ്പിച്ചു. കൂടാതെ ജോസഫ് പുതുപറമ്പില്‍, ജോഷി തെള്ളിയാങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചു സ്‌കിറ്റ് എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റി.

മദേഴ്‌സ് ഡേയോടുനുബന്ധിച്ച്, എല്ലാ അമ്മമാര്‍ക്കും സമ്മാനങ്ങള്‍ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി വിതരണം ചെയ്തു.

വിമന്‍സ് അസ്സോസിയേഷന്‍ പ്രസിഡന്റ് ലീന ആലപ്പാട്ട് സ്വാഗതം പറഞ്ഞു. ചിന്നമ്മ പുതുപറമ്പില്‍ എം.സിയായി പ്രവര്‍ത്തിച്ചു. ബീന മാമ്പിള്ളി പ്രവര്‍ത്തന റിപ്പോര്‍ട്ടും, പ്രിയ ജോജോ ഒഴുകയില്‍ അക്കൗണ്ട്‌സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

പരിപാടികള്‍ക്ക് ഒള്‍ഗാ സുനില്‍ പുതുപ്പറമ്പില്‍, മേരിക്കുട്ടി തെള്ളിയാങ്കല്‍, ജ്യോതി കണ്ണേറ്റുമാലിയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

ബ്രോങ്ക്‌സ് ദേവാലയത്തില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു
Mother's Day inauguration
ബ്രോങ്ക്‌സ് ദേവാലയത്തില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു
Skit
ബ്രോങ്ക്‌സ് ദേവാലയത്തില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു
dance
ബ്രോങ്ക്‌സ് ദേവാലയത്തില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു
dance
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക