Image

ലണ്ടനില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്ന് തെറ്റായ വിവരം നല്‍കിയതില്‍ മാപ്പപേക്ഷയുമായി അല്‍ഫോണ്‍സ് കണ്ണന്താനം

Published on 30 March, 2020
ലണ്ടനില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്ന് തെറ്റായ വിവരം നല്‍കിയതില്‍ മാപ്പപേക്ഷയുമായി അല്‍ഫോണ്‍സ് കണ്ണന്താനം

കോഴിക്കോട്: ലണ്ടനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച്‌ തെറ്റായ വിവരം നല്‍കിയതില്‍ മാപ്പപേക്ഷയുമായി ബി.ജെ.പി. നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത് . തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ക്ഷമ ചോദിച്ചത് .


ലണ്ടനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് പ്രത്യേക വിമാനം അയയ്ക്കുമെന്ന തരത്തില്‍ താന്‍ നേരത്തെ നല്‍കിയ വിവരം തെറ്റായിരുന്നെന്നും അതില്‍ മാപ്പപേക്ഷിക്കുന്നെന്നും അദ്ദേഹം പോസ്റ്റിലൂടെ കുറിച്ചു .


ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച്‌ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഐഎഎസ് ഗ്രൂപ്പില്‍ ഇട്ട സന്ദേശമാണ് താന്‍ നല്‍കിയ വിവരത്തിന് ആധാരമെന്ന് കണ്ണന്താനം പറയുന്നു . ഈ സന്ദേശം ആ ഉദ്യോഗസ്ഥനെ വിളിച്ച്‌ സ്ഥിരീകരിച്ചതിനു ശേഷമാണ് അതു സംബന്ധിച്ച്‌ താന്‍ പോസ്റ്റിട്ടത് .


നിരവധി രാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന സാഹചര്യത്തില്‍ ആ ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരം ആധികാരികമാണെന്ന ധാരണയിലാണ് അങ്ങനെ ചെയ്തത്. 


എന്നാല്‍ ആ വിവരം തെറ്റാണെന്ന് വൈകാതെ മനസ്സിലായി. തെറ്റായ വിവരം നല്‍കി ലണ്ടനില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വിഫലമായ പ്രതീക്ഷ നല്‍കാനിടയായതില്‍ അതിയായി ഖേദിക്കുന്നു എന്നും കണ്ണന്താനം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക