Image

കോവിഡ് 19: ഇന്ത്യയില്‍ മരണം 32; രോഗ ബാധിതരുടെ എണ്ണം 1150 ആയി

Published on 30 March, 2020
കോവിഡ് 19: ഇന്ത്യയില്‍ മരണം 32; രോഗ ബാധിതരുടെ എണ്ണം 1150 ആയി

ന്യുഡല്‍ഹി: കോവിഡ് ബാധിച്ച്‌ മഹാരാഷ്ട്ര സ്വദേശിയായ 52 കാരന്‍ മരിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച്വരുടെ എണ്ണം 1150 ആയി. 31 പേരാണ് ഇതുവരെ മരിച്ചത്. തിങ്കളാഴ്ച മാത്രം മരിച്ചത് രണ്ടുപേരാണ്.


രാജ്യത്ത് ഏറ്റവും കോവിഡ് ബാധിതര്‍ ഉള്ളത് കേരളത്തിലാണ്. 194 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 പേര്‍ രോഗവിമുക്തി നേടിയപ്പോള്‍ഒരാള്‍ മരിച്ചു. തൊട്ടുപുറകില്‍ മഹാരാഷ്ട്രയാണ് ഉള്ളത്.


 193 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 25 പേര്‍ രോഗവിമുക്തി നേടിയപ്പോള്‍ ഒന്‍പതുപേര്‍ മരിച്ചു. കര്‍ണാടക 80, ഉത്തര്‍പ്രദേശ് 75, തെലങ്കാന 69, ഗുജറാത്ത് 58, രാജസ്ഥാന്‍ 57, ഡല്‍ഹി 53, തമിഴ്‌നാട് 50 എന്നിങ്ങനെയാണ് കണക്കുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക