Image

ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് ഒരു മാസത്തേക്ക് വാടക പിരിക്കരുത്; താമസസൗകര്യം നിഷേധിച്ചാലും നടപടി

Published on 30 March, 2020
ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് ഒരു മാസത്തേക്ക് വാടക പിരിക്കരുത്; താമസസൗകര്യം നിഷേധിച്ചാലും നടപടി

 ഡല്‍ഹി :ലോക് ഡൗണ്‍ പ്രഖ്യപിച്ച പശ്ചാത്തലത്തില്‍ ജോലി നഷ്ടമായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യം ചെയ്തു കൊടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം തൊഴില്‍ദാതാവ് തൊഴിലാളികള്‍ക്ക് ശമ്പളത്തില്‍ കുറവു വരാതെ നല്‍കണമന്നുള്ള ഉത്തരവും ഇറക്കിയിട്ടുണ്ട്. അടുത്ത ഒരു മാസത്തെ വാടക ഇത്തരം തൊഴിലാളികളില്‍ നിന്ന് പിരിക്കുന്നതും ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഇതര സംസ്ഥാനതൊഴിലാളികളെ ഏതെങ്കിലും തരത്തില്‍ പുറത്താക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്.

സംസ്ഥാന കേന്ദ്രഭരണപ്രദേശങ്ങളോട് ഇതരസംസ്ഥാനതൊഴിലാളികള്‍ക്ക് ആവശ്യമായ താല്‍ക്കാലിക താമസസൗകര്യം എത്രയും വേഗം ഒരുക്കാനും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ബസുകളും മറ്റ് ഗതാഗത സംവിധാനങ്ങളും നിലച്ച അവസ്ഥതയില്‍ നൂറ് കണക്കിന് കിലോമീറ്ററുകള്‍ ദൂരെയുള്ള തങ്ങളുടെ ഗ്രാമത്തിലേക്ക് നടക്കാന്‍ തുടങ്ങിയത് ആയിരങ്ങളാണ്. ഈ സാഹചര്യം പരിഗണിച്ചാണ് ഉത്തര്‍പ്രദേശ്, ഡല്‍ഹി സര്‍ക്കാരുകള്‍ ഇത്തരക്കാര്‍ക്കായി ശനിയാഴ്ച യാത്രാസൗകര്യം ഏര്‍പ്പെടുത്തിയിത്. എന്നാല്‍ ഇതേ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് ആയിരക്കണക്കിനാളുകളാണ് ഡല്‍ഹി ബസ് സ്‌റ്റേഷനില്‍ തടിച്ചു കൂടിയത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ നിർദേശം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക