Image

വി.എസിന്റെ കത്ത്: കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും

Published on 22 May, 2012
വി.എസിന്റെ കത്ത്: കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്ന് സിപിഎം അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനം. അടുത്ത മാസം 9, 10 തീയതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുക. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന അവൈലബിള്‍ പബി യോഗം കേരളത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക