Image

കോവിഡ്: ബ്രിട്ടനിലെ നിയന്ത്രണം ആറ് മാസം വരെ നീളാമെന്ന് ആരോഗ്യ വകുപ്പ് മേധാവി

Published on 29 March, 2020
കോവിഡ്: ബ്രിട്ടനിലെ നിയന്ത്രണം ആറ് മാസം വരെ നീളാമെന്ന് ആരോഗ്യ വകുപ്പ് മേധാവി
ലണ്ടന്‍: കോവിഡ് 19 അനിയന്ത്രിതമായി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ആറ് മാസം വരെ നീളാമെന്ന മുന്നറിയിപ്പുമായി യു.കെ ആരോഗ്യ വകുപ്പ് മേധാവി ജെന്നി ഹാരിസ്. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ നീട്ടിവെക്കുന്നത് ഒഴിവാക്കില്ലെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിയന്ത്രണങ്ങള്‍ വൈറസിന്‍െറ വ്യാപനത്തിന്‍െറ വ്യാപ്തി അനുസരിച്ചായിരിക്കും. നിലവിലെ മൂന്നാഴ്ചത്തെ അടച്ചുപൂട്ടല്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാകുന്നുണ്ടോ എന്ന് നോക്കാനാണ്. അവിടെ നമ്മള്‍ വിജയിച്ചാലും പെട്ടന്ന് പഴയതുപോലെ മുന്നോട്ട് പോകുന്നത് അപകടകരമാണ്.

അടച്ചുപൂട്ടല്‍ നിര്‍ത്തിയാല്‍ ഇത്രയും നാള്‍ നമ്മളെടുത്ത പരിശ്രമങ്ങള്‍ പാഴായിപ്പോകും അതുകൊണ്ട് ലോക് ഡൗണ്‍ ഒരു ആറുമാസത്തേക്ക് നീട്ടേണ്ടിവന്നേക്കാമെന്നും അവര്‍ പറഞ്ഞു. ആറ് മാസം പൂര്‍ണ്ണമായും ലോക്ഡൗണ്‍ ചെയ്യുമെന്നല്ല. മറിച്ച് നിയന്ത്രണമേര്‍പ്പെടുത്തി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും. അവര്‍ കൂട്ടിച്ചേര്‍ത്തു.

യു.കെയില്‍ കോവിഡ് മരണങ്ങള്‍ 1228 ആയതിന് പിന്നാലെയാണ് കടുത്ത തീരുമാനങ്ങളുമായി രാജ്യം മുന്നോട്ടുവന്നത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണടക്കം നിലവില്‍ 19,522 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക