Image

കൊറോണ വൈറസ് രോഗികള്‍ 7.15 ലക്ഷം കവിഞ്ഞു; മരണം 33,600; രക്ഷപ്പെട്ടത് ഒന്നരലക്ഷം പേര്‍

Published on 29 March, 2020
കൊറോണ വൈറസ് രോഗികള്‍ 7.15 ലക്ഷം കവിഞ്ഞു; മരണം 33,600; രക്ഷപ്പെട്ടത് ഒന്നരലക്ഷം പേര്‍

റോം: കൊറോണ വൈറസ് ലോകത്ത് ഇതുവരെ ബാധിച്ചവരുടെ എണ്ണം  7,15,486 ആയി. ഇതില്‍ 33,655 പേര്‍ മരണപ്പെട്ടു. 1,50,883 പേര്‍ ജീവിതത്തിലേക്ക് മടങ്ങിവന്നു. രോഗികളില്‍ 26,737 പേര്‍ ഗുരുതരാവസ്ഥയിലാണ് 

വൈറസ് ബാധിതര്‍ ഏറ്റവും കൂടുതലുള്ളത് അമേരിക്കയിലാണ്. 1,38,879. ഞായറാഴ്ച 15,301 പുതിയ കേസുകളും 218 പുതിയ മരണങ്ങളും രേഖപ്പെടുത്തി. ഇതുവരെ 2,438 പേര്‍ യു.എസില്‍ മരിച്ചു. ഇറ്റലിയില്‍ 97,689 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 5217 പേരില്‍ ഇന്നാണ് രോഗം സ്ഥിരീകരിച്ചത്. 756 പുതിയ മരണങ്ങളടക്കം 10,779 പേര്‍ മരിച്ചു. 

ൈചനയില്‍ ഇന്ന് പുതിയ അഞ്ച് രോഗികളും അഞ്ച് മരണങ്ങളും. മൊത്തം 81,439 രോഗികളും 3,300 മരണങ്ങളും. സ്‌പെയിനില്‍ 5,663 പുതിയ രോഗികളും 636 മരണങ്ങളും. മൊത്തം 78,898 രോഗികളും 6,618 മരണങ്ങളും. ജര്‍മ്മനിയില്‍ 3469 പുതിയ രോഗികളും 57 മരണങ്ങളും. മൊത്തം 61ം164 രോഗികളും 490 മരണങ്ങളും.

ഫ്രാന്‍സില്‍ 2599 പുതിയ രോഗികളും 292 മരണങ്ങളും. മൊത്തം 40,174 രോഗികളും 2606 മരണങ്ങളും. ഇറാനില്‍ 2901 പുതിയ രോഗികളും 123 മരണങ്ങളും. മൊത്തം 38,309 രോഗികളും 2640 മരണങ്ങളും. യു.കെയില്‍ 2433 പുതിയ രോഗികളും 209 മരണങ്ങളും. മൊത്തം 19,522 രോഗികളും 1,228 മരണങ്ങളും. 

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 753 പുതിയ രോഗികളും 36 മരണങ്ങളും ശനതര്‍ലാന്‍ഡില്‍ 1104 പുതിയ രോഗികളും 132 മരണങ്ങളും. ബെല്‍ജിയമില്‍ 1702 പുതിയ രോഗികളും 78 മരണങ്ങളും. 

ലോകത്ത് ഇന്ന് 52,410 പേരില്‍ വൈറസ് സ്ഥിരീകരിക്കുകയും 2,799 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക