Image

അഭിനയത്തിന് താത്ക്കാലിക ഇടവേള നല്‍കി നേ?ഴ്‌സിങ് ജോലിയില്‍ തിരികെ പ്രവേശിച്ച് ബോളീവുഡ് നടി

Published on 29 March, 2020
അഭിനയത്തിന് താത്ക്കാലിക ഇടവേള നല്‍കി നേ?ഴ്‌സിങ് ജോലിയില്‍ തിരികെ പ്രവേശിച്ച് ബോളീവുഡ് നടി

കൊറോണ ബാധിതരായ രോഗികളെ ചികിത്സിക്കാന്‍ രാവെന്നോ പകലെന്നോ നോക്കാതെ ജോലി ചെയ്യുകയാണ് പല ഡോക്ടര്‍മാരും നഴ്സുമാരും. സ്വന്തം ജീവന്‍ പോലും നോക്കാതെയാണ് അവര്‍ രോഗികളെ പരിചരിക്കാനായി ജീവിതം മാറ്റിവെക്കുന്നത്. വിരമിച്ച ഡോക്ടമാര്‍ പോലും കൊറോണക്കാലത്ത് സേവനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് രംഗത്തു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാവുകയാണ് ബോളിവുഡ് നടി ശിഖാ മല്‍ഹോത്രയുടെ പോസ്റ്റ്.

അഭിനയത്തിന് താല്‍ക്കാലിക ഇടവേള നല്‍കി തന്റെ നഴ്‌സിങ് കരിയറിലേക്ക് തിരിച്ചു വരികയാണെന്നു പറഞ്ഞാണ് ശിഖ പോസ്റ്റ് പങ്കുവച്ചത്. 2014ല്‍ ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്‌സിങ്ങില്‍ ബിരുദം നേടിയ ശിഖ കാഞ്ച്‌ലി എന്ന സിനിമയില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആരോഗ്യമേഖലയില്‍ അടിയന്തിര സാഹചര്യം വന്നതോടെയാണ് താന്‍ കൊറോണ രോഗികളെ ചികിത്സിക്കാന്‍ ജോലിയില്‍ പ്രവേശിപ്പിക്കാമെന്നു തീരുമാനിച്ചതെന്ന് ശിഖ പറയുന്നു. കോളേജില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ സമൂഹത്തെ പരിചരിക്കാമെന്ന് പ്രതിജ്ഞ എടുക്കുന്നുണ്ട്. അതു ചെയ്യാനുള്ള അവസരം ഇപ്പോള്‍ ലഭിച്ചിരിക്കുകയാണ്.- ശിഖ കുറിച്ചു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക