യേശുവില്‍ പ്രത്യാശയര്‍പ്പിച്ചു പ്രാര്‍ഥിക്കുക: ഫ്രാന്‍സിസ് പാപ്പ
EUROPE
29-Mar-2020
EUROPE
29-Mar-2020

വത്തിക്കാന്‍സിറ്റി: കൊറോണ വൈറസില്‍ നിന്നും ലോകത്തെ മോചിപ്പിയ്ക്കാന്‍ ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചു പ്രാര്‍ഥിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടെന്നും അവിടുന്ന് എല്ലാം സുഖപ്പെടുത്തുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പാ. ഗലീലിയക്കടലില്‍ യേശുവുമൊത്തു വഞ്ചിയില്‍ സഞ്ചരിച്ചപ്പോള്‍ വഞ്ചിയുലഞ്ഞനേരം എല്ലാം നഷ്ടപ്പെട്ടുവെന്ന പ്രതീതിയില്‍ മരണത്തെ മുന്നില്‍ക്കണ്ടു ഭയന്ന അപ്പസ്‌തോലന്മാരുടെ അവസ്ഥയിലാണ് ലോകം ഇപ്പോള്‍ കടന്നു പോകുന്നതെന്നും എന്നാല്‍ തെല്ലും ഭയം പാടില്ലെന്നും പരീക്ഷണ നാളുകളിലൂട കടന്നുപോകുന്‌പോള്‍ നാം വിശ്വാസത്തിന്റെ നിറുകയിലേയ്ക്കാണ് നടക്കുന്നതെന്നും അതു യേശുവിലേയ്ക്കുള്ള വഴിയാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
കൊറോണാ മഹാമാരിയ്‌ക്കെതിരെ ദൈവത്തിന്റെ ഇടപെടലിനായി നടത്തിയ 'ഉര്‍ബി എറ്റ് ഓര്‍ബി' ശുശ്രൂഷയ്ക്കിടെ നല്‍കിയ സന്ദേശത്തിലാണ് പാപ്പയുടെ പ്രത്യാശ മുറുകെപ്പിടിച്ചുള്ള സന്ദേശം.
വിശുദ്ധഗ്രന്ഥത്തില്‍ നിന്നുള്ള വായന, ലോകം മുഴുവനുവേണ്ടിയുള്ള ...
പ്രാര്‍ത്ഥന, ദിവ്യകാരുണ്യ ആരാധന, ആശിര്‍വാദം എന്നിങ്ങനെ നാലു ഘട്ടങ്ങളായി തിരിച്ചാണ് ചടങ്ങ് അവസാനിപ്പിച്ചത്. വെള്ളിയാഴ്ച കനത്ത മഴയും വത്തിക്കാന്‍ പെയ്തിരുന്നു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍ അസാധാരണമായി വിജനമായിരുന്നു.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പ്രത്യേകം സ്ഥാപിച്ച കുരിശുരൂപത്തിന്റെ മുന്നില്‍ പാപ്പാ പ്രാര്‍ത്ഥിച്ചത്. പതിനാറാം നൂറ്റാണ്ടില്‍ ഉണ്ടായ മഹാമാരി കാലത്ത് റോമില്‍ പ്രദക്ഷിണം നടത്തിയ കുരിശുരൂപം 'സാന്‍ മാര്‍സെല്ലോ അല്‍ കോര്‍സോ' ദേവാലയത്തിലെ അള്‍ത്താരയില്‍ നിന്നും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഇതിനായി മാറ്റി സ്ഥാപിച്ചിരുന്നു.
കൊടുങ്കാറ്റിന് നടുവില്‍ വഞ്ചയില്‍ അകപ്പെട്ട ശിഷ്യന്മാരുടെ കഥ വിവരിയ്ക്കുന്ന വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ നാലാം അധ്യായം 35 മുതലുള്ള വാക്യങ്ങളാണ് മാര്‍പാപ്പ ചിന്താവിയമാക്കിയത്.
മരണഭീതി ഉണ്ടായിട്ടും സ്വന്തം ജീവന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്‍കാന്‍ തയ്യാറായ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും, വൈദികരെയും, സന്നദ്ധ പ്രവര്‍ത്തകരെയും ദൈവത്തില്‍ സമര്‍പ്പിച്ചു പ്രാര്‍ഥിച്ചു. മാത്രമല്ല അവരുടെ പാത നാം പിന്തുടരണമെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
പ്രത്യാശയോടെ കര്‍ത്താവിങ്കലേയ്ക്ക് അടുക്കാം. വിശ്വാസത്തിന്റെ ശക്തിയില്‍ പ്രതീക്ഷയോടെ ദൈവത്തെ മുറുകപ്പിടിയ്ക്കാം. അങ്ങനെ ഭയത്തില്‍ നിന്ന് മോചനം നേടാം എന്ന് ഉല്‍ബോധിപ്പിച്ചാണ് പാപ്പ പ്രസംഗം അവസാനിപ്പിച്ചത്.
ആഗോള തലത്തില്‍ മനുഷ്യവംശത്തിനു ഭീഷണിയായ കൊറോണ വൈറസ് എന്ന കോവിഡ് 19 അത്യന്തം ഗുരുതരമായി പടരുന്ന സാഹചര്യത്തില്‍ ജപമാല ചൊല്ലി പ്രാര്‍ഥിക്കാന്‍ പാപ്പ ആഹ്വാനം ചെയ്തു.
ഉയിര്‍പ്പ്, ക്രിസ്മസ് തിരുനാളുകളില്‍ മാത്രം നല്‍കുന്ന പ്രത്യേക ആശീര്‍വാദമാണ് 'ഉര്‍ബി ഏത് ഓര്‍ബി' അഥവാ 'നാടിനും നഗരത്തിനും വേണ്ടി'യുള്ള ആശീര്‍വാദം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായാണ് ക്രിസ്മസ്, ഈസ്‌ററര്‍ അല്ലാത്ത ദിവസങ്ങളില്‍ 'ഉര്‍ബി ഏത് ഓര്‍ബി' നല്‍കുന്നത്. വത്തിക്കാനില്‍ നിന്നും ചടങ്ങിന്റെ മുഴുവന്‍ ദൃശ്യങ്ങളും ലോകമെന്പാടും തല്‍സമയ സംപ്രേക്ഷണം ചെയ്തിരുന്നു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments