Image

പ്രതിപക്ഷ ബഹളം: പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടു

Published on 22 May, 2012
പ്രതിപക്ഷ ബഹളം: പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടു
ന്യൂഡല്‍ഹി: സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരി ഖനികള്‍ ലേലം ചെയ്യാതെഅനുവദിച്ചതു വഴി 1,80,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിഎജി റിപ്പോര്‍ട്ടിനെ ചൊല്ലി പാര്‍ലമെന്റില്‍ വീണ്ടും പ്രതിപക്ഷ ബഹളം. റിപ്പോര്‍ട്ട് ചോദ്യോത്തര വേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന്് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതിനെത്തുടര്‍ന്ന് രാജ്യസഭ ആദ്യം 15 മിനുട്ടും പിന്നീട് ഉച്ചവരെയും നിര്‍ത്തിവെച്ചു. ലോക്‌സഭയും പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ഉച്ചവരെ നിര്‍ത്തിവെച്ചു.

രാവിലെ സഭ ചേര്‍ന്നയുടന്‍ രാജ്യസഭയും 11.30 ഓടെ ലോക്‌സഭയും തടസപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇരുസഭകളും 12 മണിവരെ നിര്‍ത്തിവക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ ട്രെയിന്‍ അപകടവും അംഗങ്ങള്‍ ലോക്‌സഭയില്‍ ഉന്നയിച്ചു. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് നടപടികള്‍ സുഗമമായി നടത്താന്‍ സഹകരിക്കണമെന്ന് സഭാധ്യക്ഷന്‍മാര്‍ ആവശ്യപ്പെട്ടുവെങ്കിലും പ്രതിപക്ഷം വഴങ്ങാത്തതിനെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക