Image

രാജമൗലി ചിത്രം "ആര്‍‌ആര്‍‌ആര്‍": പുതിയ സ്റ്റില്‍ പുറത്തുവിട്ടു

Published on 29 March, 2020
രാജമൗലി ചിത്രം "ആര്‍‌ആര്‍‌ആര്‍": പുതിയ സ്റ്റില്‍ പുറത്തുവിട്ടു

എസ്. എസ്. രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആര്‍‌ആര്‍‌ആര്‍. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. വന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. എന്‍. ടി. രാമ റാവു ജൂനിയര്‍, രാം ചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരാണ് ഇതില്‍ അഭിനയിക്കുന്നത്. ചിത്രം 2021 ജനുവരി 8ന് പ്രദര്‍ശനത്തിന് എത്തും. 


 ആര്‍‌ആര്‍‌ആര്‍ എന്നാല്‍ രൗദ്രം, രണം, രുധിരം എന്നാണ്. 300 കോടി ബജറ്റില്‍ ആണ് ചിത്രം ഒരുങ്ങുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളായ അല്ലുരി സീതാരാമ രാജു, കൊമാരാം ഭീം എന്നിവരെ യഥാക്രമം ബ്രിട്ടീഷ് രാജിനും ഹൈദരാബാദിലെ നിസാമിനുമെതിരെ പോരാടിയ ഒരു സാങ്കല്‍പ്പിക കഥയാണ് ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍‌ആര്‍‌ആര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക