Image

പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ നിരത്തിലിറങ്ങിയതിന് പിന്നില്‍ ഗൂഢാലോചന: മന്ത്രി

Published on 29 March, 2020
പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ നിരത്തിലിറങ്ങിയതിന് പിന്നില്‍ ഗൂഢാലോചന: മന്ത്രി
തിരുവനന്തപുരം:ചങ്ങനാശ്ശേരി പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവത്തിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി പി.തിലോത്തമന്‍. സംഭവം അന്വേഷിക്കാന്‍ കോട്ടയം എസ്.പിയെ ചുമതലപ്പെടുത്തി. തൊഴിലാളികളെ നാട്ടിലേക്ക്ഉടന്‍ അയക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട ജില്ലയില്‍ നിന്നുവരെ ആളുകള്‍ ഒത്തുകൂടിയെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. അത് വളരെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് അതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ വിരുന്നുകാരായെത്തിയ അതിഥി തൊഴിലാളികളോട് നാട്ടുകാരേക്കാള്‍ ബഹുമാനവും സൗകര്യവും നല്‍കി ആദരവോടെ സംരക്ഷിക്കുക എന്നുള്ളത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും തിലോത്തമന്‍ പറഞ്ഞു.

സംഭവത്തിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്ന് നേരത്തെ ജില്ലാ ഭരണകൂടവും ആരോപിച്ചിരുന്നു. കാരണം കഴിഞ്ഞ ദിവസങ്ങളില്‍ അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ നേരിട്ടെത്തി സൗകര്യങ്ങള്‍ ജില്ലാഭരണകൂടം വിലയിരുത്തിയിരുന്നു. ആ ഒരു ഘട്ടത്തിലൊന്നും ഇത്തരമൊരു പരാതി അവര്‍ ഉന്നിയിച്ചിരുന്നില്ല. അപ്രതീക്ഷിതമായാണ് ഇത്തരത്തിലൊരു പ്രതിഷേധം പായിപ്പാട്ട് അരങ്ങേറിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക