Image

ഹോട്ടികോര്‍പ് വഴി പച്ചക്കറികള്‍ 30 ശതമാനം വിലകുറച്ച് വില്‍ക്കും

Published on 22 May, 2012
ഹോട്ടികോര്‍പ് വഴി പച്ചക്കറികള്‍ 30 ശതമാനം വിലകുറച്ച് വില്‍ക്കും
തിരുവനന്തപുരം: പച്ചക്കറി വില പിടിച്ചുനിര്‍ത്താന്‍ ഹോര്‍ട്ടികോര്‍പ് വഴി വില കുറച്ചു നില്‍ക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം. മുപ്പതു ശതമാനം വരെ വിലകുറച്ചായിരിക്കും പച്ചക്കറികള്‍ സര്‍ക്കാര്‍ വിപണിയിലെത്തിക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇതുവഴിയുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ വഹിക്കും. രണ്ടു ദിവസത്തിനകം കൂടുതല്‍ പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 105 അധിക ഹോര്‍ട്ടികോര്‍പുകള്‍ കൂടി തുടങ്ങും. ഉത്പാദന കേന്ദ്രങ്ങളില്‍ നേരിട്ടെത്തി പച്ചക്കറികള്‍ സംഭരിക്കുന്നതിനും കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാന്‍ ഹോര്‍ട്ടികോര്‍പ് തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക