Image

ടി.പി വധം: ഒന്നാം പ്രതി പിണറായി തന്നെയെന്ന് ആര്‍എംപി

Published on 22 May, 2012
ടി.പി വധം: ഒന്നാം പ്രതി പിണറായി തന്നെയെന്ന് ആര്‍എംപി
വടകര: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒന്നാം പ്രതി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണെന്ന് റവലുഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ഹരിഹരന്‍. ജനങ്ങളുടെ കോടതിയില്‍ പിണറായി വിജയന്‍ തന്നെയാണ് പ്രതിയെന്നും കൊലപാതക രാഷ്ട്രീയത്തിനെതിരെ വടകരയില്‍ നടക്കുന്ന റവലൂണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഏകദിന സത്യഗ്രഹത്തില്‍ സംസാരിക്കവെ ഹരിഹരന്‍ പറഞ്ഞു.

ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് പാര്‍ട്ടി തീരുമാനമാണെന്ന് തുറന്നു പറയാന്‍ പിണറായി വിജയന്‍ തയാറാകണം. പോലീസ് കസ്റ്റഡിയിലായ രാമചന്ദ്രന്‍ പറയുന്നു പാര്‍ട്ടി തീരുമാനിച്ചു, അതനുസരിച്ച് പ്രവര്‍ത്തിച്ചുവെന്ന്. ടി.പിയെ വധിക്കാന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചുവെങ്കില്‍ അത് തുറന്നു പറയാന്‍ പിണറായി ധൈര്യം കാട്ടണമെന്നും ഹരിഹരന്‍ പറഞ്ഞു. പെണ്‍വാണിഭക്കേസിലെ പ്രതികള്‍ പോകുന്നപോലെ കമ്മ്യുണിസ്റ്റുകാര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് തലയില്‍ മുണ്ടിട്ട് ഇറങ്ങിപ്പോകുന്നത് അപമാനമാണെന്നും ഹരിഹരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക