Image

പ്രധാനമന്ത്രിയുടെ അത്താഴവിരുന്നില്‍ മമതയും കരുണാനിധിയും പങ്കെടുക്കില്ല

Published on 22 May, 2012
പ്രധാനമന്ത്രിയുടെ അത്താഴവിരുന്നില്‍ മമതയും കരുണാനിധിയും പങ്കെടുക്കില്ല
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് ഒരുക്കിയിരിക്കുന്ന അത്താഴ വിരുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയും പങ്കെടുക്കില്ല.

മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാലാണ് മമത അത്താഴവിരുന്നില്‍ നിന്ന് വിട്ടു നില്‍കുന്നതെന്നാണ് വിശദീകരണം. മമതയ്ക്കു പകരം റെയില്‍വെ മന്ത്രി മുകുള്‍ റോയി അത്താഴവിരുന്നില്‍ പങ്കെടുക്കുമെന്നാണ് സൂചന. എം.കരുണാനിധി വിരുന്നില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണത്തെപ്പറ്റി വിശദീകരണങ്ങളൊന്നുമില്ല. ഡിഎംകെയുടെ പ്രതിനിധിയായി മുതിര്‍ന്ന നേതാവ് ടി.ആര്‍.ബാലു യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക