Image

ചെന്നൈയിൽ ‘കൊറോണ ഹെൽമെറ്റ്’ ധരിച്ച്‌ പൊലീസ്

Published on 29 March, 2020
ചെന്നൈയിൽ ‘കൊറോണ ഹെൽമെറ്റ്’ ധരിച്ച്‌ പൊലീസ്

കോവിഡ്-19 പകർച്ചവ്യാധിയുടെ തീവ്രതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, ചെന്നൈയിൽ ലോക്ക്ഡൗൺ സമയത്ത് യാത്രക്കാരെ തെരുവിലിറങ്ങുന്നത് തടയാനും “കൊറോണ ഹെൽമെറ്റ്” ധരിച്ച് പൊലീസ്. ഒരു പ്രാദേശിക കലാകാരനാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനയുമായി സഹകരിച്ച് ഹെൽമെറ്റ് നിർമ്മിച്ചിരിക്കുന്നത്.

“പൊതുജനം കോവിഡ് -19 അവസ്ഥയെ ഗൗരവമായി പരിഗണിക്കുന്നില്ല, അതേസമയം ആളുകൾ വീട്ടിൽ താമസിക്കുന്നുണ്ടെന്നും രോഗം പടരുന്നത് തടയാൻ പുറത്തിറങ്ങുന്നില്ലെന്നും ഉറപ്പുവരുത്തുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്, ഹെൽമെറ്റ് രൂപകൽപ്പന ചെയ്ത ആർട്ടിസ്റ്റ് ഗൗതം പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

“ഞാൻ ഈ ആശയം മുന്നോട്ട് വച്ചു, പൊട്ടിയ ഒരു ഹെൽമെറ്റും പേപ്പറും ഉപയോഗിച്ച് ഇത് തയ്യാറാക്കി. മുദ്രാവാക്യങ്ങൾ പ്രദർശിപ്പിക്കുന്ന നിരവധി പ്ലക്കാർഡുകളും ഞാൻ തയ്യാറാക്കി പൊലീസിന് കൈമാറി,” അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളെ ബോധവാന്മാരാക്കാൻ ഹെൽമെറ്റ് ഉപയോഗപ്രദമാണെന്ന് തെരുവുകളിൽ 24×7 സേവനം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ സമീപനം ഇതുവരെ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് തെരുവുകളിൽ ഹെൽമെറ്റ് ധരിച്ച്‌ കൊണ്ട് യാത്രക്കാരെ ബോധവൽക്കരിക്കുന്ന പൊലീസ് ഇൻസ്പെക്ടർ രാജേഷ് ബാബു പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക