Image

പ്രഫ. എം.എസ്. ത്രിവിക്രമന്‍ നമ്പൂതിരി (എംഎസ്ടി) യുടെ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചു

പി.പി.ചെറിയാന്‍ Published on 22 May, 2012
പ്രഫ. എം.എസ്. ത്രിവിക്രമന്‍ നമ്പൂതിരി (എംഎസ്ടി) യുടെ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചു
മക്കിനി: അര ശതാബ്ദമായി തിരക്കുപിടിച്ച അമേരിക്കന്‍ പ്രവാസി ജീവിതത്തിനിടയില്‍ സമയം കണ്ടെത്തി മലയാള ഭാഷ സാഹിത്യത്തിനു അമൂല്യ സംഭാവനകള്‍ പ്രദാനം ചെയ്ത സാഹിത്യതറവാട്ടിലെ കാരണവരും സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യവുമായ പ്രഫ. എം.എസ്. ത്രിവിക്രമന്‍ നമ്പൂതിരി (എംഎസ്ടി) യുടെ എണ്‍പതാം പിറന്നാള്‍ (അശീതി)വിപുലമായ പരിപാടികളോടെ കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. മേയ് 20 ഞായറാഴ്ച വൈകുന്നേരം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എംഎസ്ടിയുടെ വസതിയില്‍ എത്തിച്ചേര്‍ന്ന കെഎല്‍എസ് പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും എംഎസ്ടിയും അന്തര്‍ജനം പ്രഫ. സരസ്വതി നമ്പൂതിരിയും ചേര്‍ന്ന് സ്വീകരിച്ചു.

ഡാലസ് കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ് കെ.എല്‍. ജോസന്‍ ജോര്‍ജ് ജന്മദിനാഘോഷ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അധ്യക്ഷന്റെ ആമുഖപ്രസംഗത്തിനുശേഷം ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയര്‍മാനും സാഹിത്യകാരനുമായ ഏബ്രഹാം തെക്കേമുറി എംഎസ്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

യോഗത്തില്‍ മുഖ്യാതിഥിയായിരുന്ന സാഹിത്യകാരനും കവിയും നിരൂപകനുമായിരുന്ന 'ആത്മാരാമന്‍' എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന കൃഷ്ണകുമാര്‍ ഗുരുതുല്യനായ എംഎസ്ടിയുമായുള്ള ദീര്‍ഘകാല ബന്ധത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു. തന്റെ സാഹിത്യ - കവിതാ രചനകളില്‍ എംഎസ്ടി ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും പരാമര്‍ശിച്ചു.

ഡാലസിലെ സാഹിത്യകാരനും കവിയുമായ ജോസഫ് തമ്പിമഠം, ജോസ് ഓച്ചാലില്‍, റോസമ്മ ജോര്‍ജ്, ഹരിദാസ് തങ്കപ്പന്‍, മീനു മാത്യു, സി.വി. ജോര്‍ജ്, സുധീര്‍, എ.സി. മാത്യു, സിജു വി. ജോര്‍ജ് എന്നിവരും ഷിജു ഏബ്രഹാം, ഭാസി തുടങ്ങിയവരും എംഎസ്ടിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ആശംസകള്‍ക്കുശേഷം എംഎസ്ടി മറുപടി പറഞ്ഞു.

ഇന്ത്യാ ഗവണ്‍മെന്റ് വിദേശയാത്ര ചെയ്യുന്നവര്‍ക്ക് അനുവദിച്ചിരുന്ന പരാമവധി തുകയായ 8 ഡോളറുമായി 1963 ഓഗസ്‌ററ് 3ന് മുപ്പതുദിവസത്തെ ഗ്രീക്ക് കപ്പലിലെ യാത്രയ്ക്ക് ശേഷം ന്യൂയോര്‍ക്കില്‍ എത്തി ചേര്‍ന്നതു മുതലുള്ള സംഭവങ്ങള്‍ ഓര്‍മ്മയുടെ ചെപ്പു തുറന്ന് സാവകാശം ഓരോന്നോരോന്നായി പുറത്തേക്ക് ഒഴുകി എത്തിയതു കൂടിയിരുന്നവരില്‍ കൗതുകം ഉണര്‍ത്തി. ജന്മദിനാശംസകള്‍ അര്‍പ്പിക്കുന്നതിനായി എത്തിച്ചേര്‍ന്നവര്‍ക്ക് എം.എസ്.ടി പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

തുടര്‍ന്ന് കാവ്യസായാഹ്‌നം അരങ്ങേറി. കവിതകളും ലളിതഗാനങ്ങളും തിരഞ്ഞെടുത്ത സിനിമാ ഗാനങ്ങളും പങ്കെടുത്തവര്‍ ആലപിച്ചത് കാവ്യസായാഹ്‌നത്തിന് കൊഴുപ്പേകി.
ഷഷ്ടി പൂര്‍ത്തിയും, സപ്തതിയും, അശീതിയും ആഘോഷിക്കുവാന്‍ ഭാഗ്യം ലഭിച്ച എം.എസ്.ടിക്ക് നവതിയും ആഘോഷിക്കുവാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന ആശയം ഉള്‍ക്കൊള്ളുന്ന സന്ദര്‍ഭത്തിനനുസരിച്ച് ജോസന്‍ ജോര്‍ജ് ചൊല്ലിയ കവിത കൂടിയിരുന്നവര്‍ ആവര്‍ത്തിച്ചു ചൊല്ലുകയും , ജന്മദിനാശംസാ കേക്ക് മുറിച്ച് അന്തര്‍ജനത്തിന് നല്‍കുകയും ചെയ്തതോടെ ചടങ്ങുകള്‍ക്ക് സമാപ്തിയായി. കെ.എല്‍.എസ് സെക്രട്ടറി തോമസ് മാത്യൂ നന്ദി പറഞ്ഞു.



പ്രഫ. എം.എസ്. ത്രിവിക്രമന്‍ നമ്പൂതിരി (എംഎസ്ടി) യുടെ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചുപ്രഫ. എം.എസ്. ത്രിവിക്രമന്‍ നമ്പൂതിരി (എംഎസ്ടി) യുടെ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചുപ്രഫ. എം.എസ്. ത്രിവിക്രമന്‍ നമ്പൂതിരി (എംഎസ്ടി) യുടെ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചുപ്രഫ. എം.എസ്. ത്രിവിക്രമന്‍ നമ്പൂതിരി (എംഎസ്ടി) യുടെ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചുപ്രഫ. എം.എസ്. ത്രിവിക്രമന്‍ നമ്പൂതിരി (എംഎസ്ടി) യുടെ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചുപ്രഫ. എം.എസ്. ത്രിവിക്രമന്‍ നമ്പൂതിരി (എംഎസ്ടി) യുടെ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചുപ്രഫ. എം.എസ്. ത്രിവിക്രമന്‍ നമ്പൂതിരി (എംഎസ്ടി) യുടെ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചുപ്രഫ. എം.എസ്. ത്രിവിക്രമന്‍ നമ്പൂതിരി (എംഎസ്ടി) യുടെ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക