Image

കൊറോണക്കാലത്തെ പ്രസവം : കുഞ്ഞിന് പോലീസ് ഉദ്യേഗസ്ഥ?ന്റെ പേര് നല്‍കി മാതാപിതാക്കള്‍

Published on 28 March, 2020
കൊറോണക്കാലത്തെ പ്രസവം : കുഞ്ഞിന് പോലീസ് ഉദ്യേഗസ്ഥ?ന്റെ പേര് നല്‍കി മാതാപിതാക്കള്‍


ബറേലി : പോലീസ് ഉദ്യോഗസ്ഥനോടുള്ള നന്ദിസൂചകമായി കുഞ്ഞിന് പോലീസ് ഉദ്യോഗസ്ഥന്റെ പേരിട്ട് ബറേലി സ്വദേശിനി. ബറേലി ഇസ്സത്നഗറില്‍ താമസിക്കുന്ന തമന്ന ഖാനാണ് കുഞ്ഞിന് ലോക് ഡൗണ്‍ സമയത്ത് തന്നെ സഹായിച്ച നോയ്ഡ അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ കുമാര്‍ രണ്‍വിജയ് സിങ്ങിന്റെ പേരിട്ടത്. മുഹമ്മദ് രണ്‍വിജയ് ഖാന്‍ എന്നാണ് കുഞ്ഞിന്റെ പേര്.

തമന്ന- അനീസ് ദമ്പതികള്‍ തങ്ങളുടെ ആദ്യകുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഈ സമയത്ത് അനീസ് ഖാന്‍ നോയ്ഡയിലെ ജോലി സ്ഥലത്തായിരുന്നു. തമന്ന വീട്ടില്‍ തനിച്ചും.

ലോക് ഡൗണ്‍ കാരണം പ്രസവസമയമടുത്തതോടെ തമന്നയുടെ സമീത്ത് ആരുമില്ലാത്ത അവസ്ഥ വന്നു. ഇതോടെ ഇവര്‍ തന്റെ അവസ്ഥ വ്യക്തമാക്കി ഫെയ്സ്ബുക്കില്‍ ഒരു വീഡിയോ പോസ്ററ് ചെയ്യുകയായിരുന്നു. പ്രസവസമയമടുത്തിരിക്കുകയാണെന്നും സമീപത്ത് ആരുമില്ലെന്നും പറഞ്ഞായിരുന്നു വീഡിയോ. ഇത് ശ്രദ്ധയില്‍പെട്ട ഉടനെ ബറേലി പോലീസ് വിഷയത്തില്‍ ഇടപെട്ടു.

തമന്നയെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉദ്യോഗസ്ഥര്‍ നോയ്ഡ പോലീസിനെ വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. 'തമന്ന ഖാന്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ട് എന്ന സന്ദേശം എനിക്ക് സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ലഭിച്ചത്. ഞങ്ങള്‍ ഉടന്‍ അവരെ ബന്ധപ്പെടുകയും, ആവശ്യമായ സേവനങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് അവരുടെ ഭര്‍ത്താവ് അനീസിനെ എത്രയും പെട്ടെന്ന് ബെയ്റേലിയില്‍ എത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് നോയ്ഡ് പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.' ബറേലി എസ്എസ്പി ശൈലേഷ് പാണ്ഡെ പറഞ്ഞു. 

വിവരമറിഞ്ഞ ഉടന്‍ നോയ്ഡ അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ കുമാര്‍ രണ്‍വിജയ് സിങ് വിഷയത്തില്‍ ഇടപെടുകയും അനീസിനെ നാട്ടിലെത്തിക്കുന്നതിനായി ടാക്സി ഏര്‍പ്പാടാക്കിക്കൊടുക്കുകയും ചെയ്തു. വ്യാഴാഴ്ച തമന്ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. 'വീഡിയോ ചെയ്യുമ്പോള്‍ എനിക്ക് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. എന്നാല്‍ എസ്എസ്പി ശൈലേഷ് സാര്‍ എന്നെ സമീപിക്കുകയും ഭര്‍ത്താവിനെ വിളിക്കുകയും ചെയ്തു. തനിയെ ഞാന്‍ മരിച്ചുപോകുമെന്ന് കരുതിയ സമയത്ത് പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷകരപോല പ്രവര്‍ത്തിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം പോലീസ് ഉദ്യോഗസ്ഥരാണ് യഥാര്‍ഥ ഹീറോകള്‍. അതുകൊണ്ട് ഞാന്‍ എന്റെ കുഞ്ഞിന് മുഹമ്മദ് രണ്‍വിജയ് ഖാന്‍ എന്ന് പേരിട്ടു.' തമന്ന പറഞ്ഞു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക