Image

ടെക്‌സസ്സില്‍ സീറ്റ് ബെല്‍റ്റ് നിയമം മെയ് 21 മുതല്‍ കര്‍ശനമാക്കി

പി.പി.ചെറിയാന്‍ Published on 22 May, 2012
ടെക്‌സസ്സില്‍ സീറ്റ് ബെല്‍റ്റ് നിയമം മെയ് 21 മുതല്‍ കര്‍ശനമാക്കി
ഓസ്റ്റിന്‍ : വാഹനം ഓടിക്കുന്നവരും, വാഹനത്തില്‍ സഞ്ചരിക്കുന്നവരും സീറ്റ് ബെല്‍റ്റ് നിയമം കര്‍ശനമായി പാലിക്കണമെന്ന് പോലീസ് അധികാരികള്‍ നിര്‍ദ്ദേശിച്ചു. സീറ്റ് ബെല്‍റ്റ് നിയമത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി മെയ് 21 മുതല്‍ ജൂണ്‍ 3 വരെ ബോധവല്‍ക്കരണവാരമായി ആചരിക്കുമെന്നും ഇവര്‍ പറഞ്ഞു.

സ്റ്റേറ്റ് ട്രൂപ്പേഴ്‌സ്, പോലീസ് ഓഫീസേഴ്‌സ്, ഷെറിഫ് ഡെപ്യൂട്ടീവ് തുടങ്ങിയ നിയമപാലകര്‍ ടെക്‌സസ് സംസ്ഥാനത്തു വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതും, നിയമം ലംഘിക്കുന്നവര്‍ക്കു 250 ഡോളര്‍ വരെ പിഴയും, കോര്‍ട്ട് ഫീസും അടയ്‌ക്കേണ്ടി വരുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

2011 ലെ സ്ഥിതി വിവര കണക്കുകള്‍ കാണിക്കുന്നത് സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചു ഉണ്ടായ അപകടങ്ങളില്‍പെട്ട് 3000 പേര്‍ മരിച്ചിട്ടുണ്ടെന്നാണ്.

വര്‍ഷങ്ങളായി സീറ്റ്‌ബെല്‍റ്റ് ഉപയോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തുവാന്‍ സാധിച്ചതിനാല്‍ 70 ശതമാനത്തില്‍ നിന്നും 93 ശതമാനം വരെ സീറ്റ് ബെല്‍റ്റ് ധരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ട്രാസ്‌പോര്‍ട്ടേഷന്‍ അധികാരികള്‍ അറിയിച്ചു.

വിലയേറിയ മനുഷ്യജീവന്‍ അപകടത്തില്‍പ്പെട്ടു നഷ്ടപ്പെടാതിരിക്കുവാന്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് ഒരു പരിധി വരെ സഹായകരമാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ടെക്‌സസ്സില്‍ സീറ്റ് ബെല്‍റ്റ് നിയമം മെയ് 21 മുതല്‍ കര്‍ശനമാക്കി
ടെക്‌സസ്സില്‍ സീറ്റ് ബെല്‍റ്റ് നിയമം മെയ് 21 മുതല്‍ കര്‍ശനമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക