Image

റാന്നി സ്വദേശികളുടെ കോവിഡ് 19 ഭേദമായി; അടുത്ത ബന്ധുക്കളുടെ ഫലവും നെഗറ്റീവ്

Published on 28 March, 2020
റാന്നി സ്വദേശികളുടെ കോവിഡ് 19 ഭേദമായി; അടുത്ത ബന്ധുക്കളുടെ ഫലവും നെഗറ്റീവ്

പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ കോവിഡ് - 19 രോഗം ഭേദമായെന്ന് പത്തനംതിട്ട കലക്ടര്‍ പി.ബി.നൂഹ്. ഇവരുടെ രണ്ട് അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലവും നെഗറ്റീവായതായി കലക്ടര്‍ ഫെസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. സംസ്ഥാനത്ത് രണ്ടാം ഘട്ടത്തില്‍ ആദ്യം കൊറോണബാധ സ്ഥിരീകരിച്ചത് റാന്നിയിലെ കുടും
ബത്തിനായിരുന്നു. 

ഇവരുടെ കോട്ടയം ചെങ്ങളത്തുള്ള ബന്ധുക്കള്‍ക്കും രോഗവിമുക്തരായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ചെങ്ങളം സ്വദേശിയും ഭാര്യയും ഡിസ്ചാര്‍ജായിരുന്നു.  കൊച്ചിയില്‍ കോവിഡ് ചികിത്സയിലായിരുന്ന വിദേശികളും ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവും ശനിയാഴ്ച സുഖം പ്രാപിച്ചതായി 
നേരത്തേ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക