Image

കെ.സി.എ.എന്‍.എ യുവജനോത്സവം 2012: മത്സര വിശദാംശങ്ങള്‍

ചെറിയാന്‍ പെരുമാള്‍ Published on 22 May, 2012
കെ.സി.എ.എന്‍.എ യുവജനോത്സവം 2012: മത്സര വിശദാംശങ്ങള്‍
ന്യൂയോര്‍ക്ക്: കെ.സി.എ.എന്‍.എ-യുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 25-ന് ഗെന്‍ ഓക്‌സ് സ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന യുവജനോത്സവം 2012-ന്റെ രജിസ്‌ട്രേഷന്‍ ഊര്‍ജിതമായി തുടരുന്നു. പങ്കെടുക്കുന്ന കുട്ടികള്‍ രജിസ്‌ട്രേഷന്‍ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15 നാണ്.

നാട്യനൃത്ത കലാരൂപങ്ങളുടെ ഒരു സംഗമ വേദിയായിരിക്കും യുവജനോത്സവം 2012 എന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. കേരള സ്‌ക്കൂള്‍ കലോല്‍സവ മാതൃകയില്‍ അമേരിക്കയില്‍ വച്ച് ആദ്യമായി നടത്തുന്ന ഈ പരിപാടി, ന്യൂയോര്‍ക്കിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഒരു പുത്തന്‍സംഗമവേദിയാകും.

യുവജനോത്സവത്തില്‍ പങ്കെടുക്കുന്ന എല്ലാ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും എല്ലാ ഭാവുകങ്ങളും നേരുന്നു എന്ന് നടന്‍ സുധീഷ് ന്യൂയോര്‍ക്കില്‍ അറിയിച്ചു.

ന്യൂയോര്‍ക്ക് മലയാളികള്‍ക്ക് വേണ്ടി താഴെ പറയുന്ന ഇനങ്ങളിലാണ് മത്സരങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സംഗീതം-ശാസ്ത്രീയം, ലളിതഗാനം; ഉപകരണ സംഗീതം-കീബോര്‍ഡ്, വയലിന്‍, വയോള, ഗിത്താര്‍ ; നൃത്തം -ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം; പ്രസംഗം-ഇംഗ്ലീഷ്, മലയാളം, പദ്യം ചൊല്ലല്‍- ഇംഗ്ലീഷ്, മലയാളം; ചിത്രരചന-പെന്‍സില്‍, ജലച്ചായം; ഉപന്യാസം-ഇംഗ്ലീഷ്, മലയാളം.

നാല് വയസ്സു മുതല്‍ 22വരെയുള്ള കുട്ടികള്‍ക്ക് നാല് ഗ്രൂപ്പുകളിലായിട്ടാണ് രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്നത്.

ഗ്രൂപ്പ് 1: 18 വയസ്സ് മുതല്‍ 22 വരെ, ഗ്രൂപ്പ് 2:1 4 വയസ്സ് മുതല്‍ 17 വരെ, ഗ്രൂപ്പ് 3: 10 വയസ്സ് മുതല്‍ 13 വരെ, ഗ്രൂപ്പ് 4: 5മുതല്‍ 9 വയസ്സ് വരെ.

ഗ്രൂപ്പ് ഇനങ്ങളില്‍ ഡാന്‍സ് മത്സരം മാത്രമെ ഉണ്ടാവുകയുള്ളൂ. കലാതിലകം-കലാപ്രതിഭ പട്ടങ്ങള്‍ക്ക് വേണ്ടി മത്സരാര്‍ത്ഥികള്‍ ഊര്‍ജിത പരിശ്രമം തുടങ്ങി കഴിഞ്ഞു. നാല് വ്യക്തിഗത മത്സരങ്ങളില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന മത്സരാര്‍ത്ഥികളെ മാത്രമേ കലാതിലകം-കലാപ്രതിഭ പട്ടങ്ങള്‍ക്ക് കരുതുകയുള്ളൂ.

ന്യൂയോര്‍ക്ക് മലയാളികള്‍ക്ക് വേണ്ടി നടത്തുന്ന യുവജനോത്സവം 2012 ന്റെ വിജയത്തിനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കെ.സി.എ.എന്‍.എ യുവജനോത്സവം 2012: മത്സര വിശദാംശങ്ങള്‍കെ.സി.എ.എന്‍.എ യുവജനോത്സവം 2012: മത്സര വിശദാംശങ്ങള്‍കെ.സി.എ.എന്‍.എ യുവജനോത്സവം 2012: മത്സര വിശദാംശങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക