Image

തിരുവല്ലയില്‍ വിദേശത്തുനിന്നു ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തി: അടുത്ത ആഴ്ച നിര്‍ണായകം

Published on 28 March, 2020
തിരുവല്ലയില്‍ വിദേശത്തുനിന്നു ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തി: അടുത്ത ആഴ്ച  നിര്‍ണായകം
തിരുവല്ല: കോവിഡ്–19 വ്യാപനത്തില്‍ അടുത്ത ഒരാഴ്ച തിരുവല്ല പ്രദേശത്തിനു നിര്‍ണായകമെന്നു ആരോഗ്യവിദഗ്ധര്‍. ജില്ലയില്‍  വിദേശത്തുനിന്നു ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയിട്ടുള്ളത്, പുളിക്കീഴ്, മല്ലപ്പള്ളി, തിരുവല്ല നഗരസഭ പരിധിയിലുമാണ്. ഇതില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്  കൂടുതലും.  ഗള്‍ഫ് രാജ്യങ്ങളില്‍  കോവിഡ്–19 രോഗം കണ്ടു തുടങ്ങിയത് ഈ മാസം രണ്ടാമത്തെ ആഴ്ച മുതലാണ്. അതിനു ശേഷമാണ് മലയാളികള്‍  കൂടുതലായി നാട്ടിലെത്തിയത്.

അവിടെ വച്ച് സമ്പര്‍ക്കം മൂലമോ മറ്റോ വൈറസ് ബാധിച്ചവരാണെങ്കില്‍  അവരില്‍  14 ദിവസത്തിനുശേഷമാണ് രോഗം പ്രത്യക്ഷപ്പെടുക. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു 14നു ശേഷം നാട്ടിലെത്തിയവര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ രോഗം പ്രത്യക്ഷമാകുന്നത് അടുത്ത ആഴ്ചയോടെയാകും.

വിദേശത്തു നിന്നെത്തിയവര്‍ 28 ദിവസം പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിഞ്ഞില്ലെങ്കില്‍  സമൂഹവ്യാപനമാകും ഫലമെന്നാണ് ആരോഗ്യവകുപ്പിന്റ ആശങ്ക. രോഗത്തെ പിടിച്ചുകെട്ടാന്‍  കഴിഞ്ഞെന്ന പ്രതീക്ഷയ്ക്ക് സമയമായില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. വിദേശത്തു നിന്നെത്തുന്ന പലരും ഈ നിര്‍ദേശം പാലിക്കുന്നില്ലെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഇന്നലെ മുതല്‍  സമ്പര്‍ക്കരഹിത നിരീക്ഷണത്തില്‍  കഴിയുന്നവരുടെ വീടുകളുടെ മുന്‍പില്‍  ആരോഗ്യപ്രവര്‍ത്തകര്‍  സ്റ്റിക്കറും പതിച്ചു തുടങ്ങി. ഇവ നീക്കം ചെയ്താല്‍  കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക