Image

സംസ്ഥാനത്ത്​ ആറ്​ പേര്‍ക്ക്​ കൂടി കോവിഡ്​

Published on 28 March, 2020
സംസ്ഥാനത്ത്​ ആറ്​ പേര്‍ക്ക്​ കൂടി കോവിഡ്​
തിരുവനന്തപുരം: ​സംസ്ഥാനത്ത്​ ഇന്ന്​ ആറ്​ പേര്‍ക്ക്​ ​കൂടി കോവിഡ്​ 19 വൈറസ്​​ ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത്​ രണ്ട്​ പേര്‍ക്കും കൊല്ലം, ​പാലക്കാട്​, കാസര്‍കോഡ്​, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ ​ഓരോരുത്തര്‍ക്കുമാണ്​ രോഗം സ്ഥിരീകരിച്ചത്​. 

165 പേരെ ഇന്ന്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 670 പേരാണ്​ ആശുപത്രിയില്‍ ആകെ ചികില്‍സയിലുള്ളത്​. 1,34,777 പേരാണ്​ നിരീക്ഷണത്തില്‍ തുടരുന്നത്​.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക