Image

കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിക്കാന്‍ 1000 ബസ്​ സര്‍വീസുകള്‍ അനുവദിച്ച്‌​ യു പി സര്‍ക്കാര്‍

Published on 28 March, 2020
കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിക്കാന്‍ 1000 ബസ്​ സര്‍വീസുകള്‍ അനുവദിച്ച്‌​  യു പി സര്‍ക്കാര്‍

ലഖ്​നോ: കോവിഡ്​19 വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഗ്രാമങ്ങളില്‍ തിരിച്ചെത്തിക്കാന്‍ 1,000 ബസ്​ സര്‍വീസുകള്‍ നടത്തുമെന്ന്​ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 


നോയിഡ, ഗാസിയാബാദ്, ബുലന്ദ്​ശഹര്‍, അലിഗഡ് എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ ബസുകള്‍ അയക്കുമെന്ന്​ ഗതാഗത വകുപ്പ് അറിയിച്ചു.


വെള്ളിയാഴ്​ച രാത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​െന്‍റ ​അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്​ കുടിയേറ്റ തൊഴിലാളികള്‍ക്കായി ബസ്​ സര്‍വീസ്​ ആരംഭിക്കാന്‍ തീരുമാനിച്ചത്​. സംസ്ഥാനത്തി​​െന്‍റ അതിര്‍ത്തികളില്‍ കുടുങ്ങിയ കുടുംബങ്ങള്‍ക്ക്​ ​ ഭക്ഷണവും വെള്ളവും അവശ്യവസ്​തുക്കളും നല്‍കാനും യോഗി നിര്‍ദേശിച്ചു.


കാണ്‍പൂര്‍, ബല്ലിയ, വാരണസി, ഗോരഖ്പൂര്‍, അസാംഗഡ്, ഫൈസാബാദ്, ബസ്തി, പ്രതാപ്ഗഡ്, സുല്‍ത്താന്‍പൂര്‍, അമേത്തി, റായ് ബറേലി, ഗോണ്ട, ഇറ്റാവ, ബഹ്‌റൈച്ച്‌, ശ്രാവസ്തി എന്നിവിടങ്ങളിലേക്കാണ്​ ബസുകള്‍ പുറപ്പെട്ടിരിക്കുന്നത്​.


ശനിയാഴ്ച രാവിലെ മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്ഥര്‍ ലഖ്‌നൗവിലെ ചാര്‍ബാഗ് ബസ് സ്റ്റേഷനില്‍ എത്തി അവിടെയെത്തിയവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. ചാര്‍ബാഗില്‍ നിന്നാണ്​ ബസുകള്‍ പുറപ്പെട്ടിരിക്കുന്നത്​.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക