Image

പയനിയര്‍ ക്ലബ് ആദരിച്ചു; ജോര്‍ജ് എബ്രഹാം ഏറ്റവും നല്ല ഗാന്ധിയന്‍

ബി. അരവിന്ദാക്ഷന്‍ Published on 21 May, 2012
പയനിയര്‍ ക്ലബ് ആദരിച്ചു; ജോര്‍ജ് എബ്രഹാം ഏറ്റവും നല്ല ഗാന്ധിയന്‍
ന്യൂയോര്‍ക്ക് : ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ അമേരിക്കയിലെ പ്രസിഡന്റായി ഈയിടെ നിയമിതനായ ജോര്‍ജ് എബ്രഹാമിനെ തന്റെ പൂര്‍വ്വകാല സുഹൃത്തുക്കളും, ആദ്യകാല കുടിയേറ്റക്കാരുടെ സംഘടനയായ ന്യൂയോര്‍ക്കിലെ പയനിയര്‍ ക്ലബു ചേര്‍ന്ന് ആദരിച്ചു.

ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അനുഭാവികളും, പ്രതിനിധികളും, സാമൂഹ്യ-സാംസ്‌കാരിക സംഘടന ജേതാക്കള്‍ വിവധ ക്രൈസ്തവ സഭ നേതാക്കള്‍ തുടങ്ങി കേരളീയ സമൂഹത്തെ പ്രിതനിധാനം ചെയ്ത് വലിയൊരു സൗഹൃദ കൂട്ടായ്മ അമേരിക്കയിലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റിനെ അനുമോദിക്കാന്‍ സന്തൂര്‍ റസ്റ്റാറന്റ് ഹാളില്‍ എത്തിയിരുന്നു.

ഫാദര്‍ അച്ചോയി മാത്യൂസ് സ്വീകരണത്തിന് നേതൃത്വം നല്‍കി. വി.എം. ചാക്കോ ആയിരുന്നു എം.സി. ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍, ഗോപിയോ മുന്‍ ചെയര്‍മാന്‍ ഡോ. തോമസ് എബ്രഹാം, ഐഎന്‍ഒസി കേരളഘടകം സെക്രട്ടറി ജയചന്ദ്രന്‍ രാമകൃഷ്ണന്‍, ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ഫാറം പ്രസിഡന്റ് തോമസ് റ്റി. ഉമ്മന്‍, പ്രിന്‍സ് മാര്‍ക്കോസ്, റവ. ഡോ. വര്‍ഗ്ഗീസ് എബ്രഹാം, ഐഎന്‍ഒസി സ്ഥാപക മെമ്പര്‍ ആയ സാക്ക് തോമസ്, പ്രൊഫ. ജോസഫ് ചെറുവേലി, ജോണി മട്ടക്കല്‍, കേരള സമാജം പ്രസിഡന്റ് ജോണ്‍ പോള്‍, ഡാനിയേല്‍ മോഹന്‍, സൂസണ്‍ അറക്കല്‍, ഗ്രേസി ജയിംസ്, റവ. തോമസ് മത്തായി,
ഡെയ്‌സി തോമസ്, സി. വിജയന്‍ തുടങ്ങി നിരവധിപേര്‍ എബ്രഹാമിന്റെ സാമൂഹ്യ-രാഷ്ട്രീയ-ക്രൈസ്തവ സഭ സേവനങ്ങളെ ആദരിച്ച് സംസാരിച്ചു. തോമസ് തോമസ് ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത ആശംസഫലകം ഡയിസി തോമസ് ജോര്‍ജിന് നല്‍കി ആദരിച്ചു.

കേരള സമാജം, വിവിധ പ്രസിദ്ധീകരിങ്ങളുടെ പ്രസാദകന്‍, എഡിറ്റര്‍, യൂണൈറ്റഡ് നാഷന്‍സിലെ ചീഫ് ടെക്‌നോളജി ഓഫീസര്‍, ഐറ്റി മേഖലയിലെ കിറ്റ എന്ന സംഘടനയുടെ സ്ഥാപകന്‍, ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്- അമേരിക്കയുടെ സ്ഥാപക മെമ്പര്‍, ജനറല്‍ സെക്രട്ടറി, സെക്രട്ടറി ജനറല്‍, പ്രസിഡന്റ്, നോര്‍ക്ക മെമ്പര്‍ എന്നീ നിലകളില്‍ അമേരിക്കന്‍-ഇന്‍ഡ്യക്കാര്‍ക്കിടയില്‍ നല്‍കിയ സേവനങ്ങള്‍ എക്കാലവും സ്മരണീയമാണ്. ആള്‍ ഇന്‍ഡ്യ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഇനി മുതല്‍ അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിനിധാനം ചെയ്യുന്നത് ജോര്‍ജ് എബ്രഹാം ആയിരിക്കും.

കഴിഞ്ഞ 60 വര്‍ഷത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ പട്ടികയില്‍ ജോര്‍ജ് എബ്രഹാം ഉള്‍ക്കൊള്ളുന്ന എന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രൊഫസര്‍ ജോസഫ് ചെറുവേലി പ്രസ്ഥാവിച്ചു. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടേണ്ട രാഷ്ട്രീയ-സേവന വ്യക്തിത്വമാണ് ജോര്‍ജ് എബ്രഹാമിന്റെതെന്ന് പ്രൊഫസര്‍ ചെറുവേലി പറഞ്ഞു.

തിരുവനന്തപുരത്ത് ശശിതരൂര്‍ ഒഴിയുന്ന പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാന്‍ വിദേശ മലയാളിയും കോണ്‍ഗ്രസ്സിന്റെ ആജീവനാന്ത പ്രവര്‍ത്തകനുമായ ജോര്‍ജ് എബ്രഹാമിനെ പരിഗണിക്കാന്‍ ഇന്‍ഡ്യയിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് പ്രൊഫസര്‍ എം.റ്റി. ആന്റണി ആവശ്യപ്പെട്ടു. സുകുമാര്‍ അഴിക്കോട് കഴിഞ്ഞാല്‍ ഏറ്റവും നല്ല ഗാന്ധിയന്‍ വിദേശ മലയാളിയും ഐ.എന്‍.ഒ.സി. പ്രസിഡന്റുമായ ജോര്‍ജ് എബ്രഹാം ആണെന്ന് പ്രൊഫസര്‍ എം.റ്റി. ആന്റണി പ്രസ്ഥാവിച്ചു.

മനസ്സിന്റെ കൂട്ടായ്മയാണ് വിജയത്തിലേക്കുള്ള പാതയെന്ന് അഭിനന്ദനങ്ങള്‍ക്ക് നന്ദി പറഞ്ഞ ജോര്‍ജ് എബ്രഹാം വിവരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഡെമോക്രസിയായ ഇന്‍ഡ്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഭാരതീയര്‍ക്ക് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ എളുപ്പം ആയിരുന്നു. വഴിയില്‍ കാണുന്ന അപരിചിതനായ ഭാരതീയനെ വീട്ടിലേക്ക് ക്ഷണിക്കുന്നതായിരുന്നു നമ്മുടെ മുന്‍കാല മനോഭാവം.

ഇന്‍ഡ്യയുടെ സെക്യൂലര്‍ സിസ്റ്റം നിലനിറുത്തി സ്വതന്ത്രമായ ഭരണം നല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമെ കഴിയു എന്നദ്ദേഹം പറഞ്ഞു സ്വദേശത്തും വിദേശത്തും രാഷ്ട്രീയ രംഗത്ത് നാം ഇടപ്പെട്ട് മുന്നോട്ട് പോകണം. 85 ഇന്‍ഡ്യക്കാര്‍ ഇന്ന് ഒബാമ അഡ്മിനിസ്‌ട്രേഷനില്‍ അത്യുന്നത പദവികള്‍ അലങ്കരിക്കുന്നു. അത് ഭാരതീയ സമൂഹത്തിന്റെ വളര്‍ച്ചയുടെയും അംഗീകാരത്തിന്റെയും ഫലമാണ്. അതില്‍ കേരളീയര്‍ എത്രപേര്‍ ഉണ്ടെന്നകാര്യം നാം ചിന്തിക്കേണ്ടതാണെന്ന് ജോര്‍ജ് എബ്രഹാം ആഹ്വാനം ചെയ്തു. സ്വീകരണത്തില്‍ ജോര്‍ജിന്റെ സഹധര്‍മ്മിണി ലോണ എബ്രഹാമിന്റെ കൂട്ടായ്മയും സാന്നിദ്ധ്യവും പ്രശംസിക്കപ്പെട്ടു.

പയനിയര്‍ ക്ലബ് ആദരിച്ചു; ജോര്‍ജ് എബ്രഹാം ഏറ്റവും നല്ല ഗാന്ധിയന്‍പയനിയര്‍ ക്ലബ് ആദരിച്ചു; ജോര്‍ജ് എബ്രഹാം ഏറ്റവും നല്ല ഗാന്ധിയന്‍പയനിയര്‍ ക്ലബ് ആദരിച്ചു; ജോര്‍ജ് എബ്രഹാം ഏറ്റവും നല്ല ഗാന്ധിയന്‍പയനിയര്‍ ക്ലബ് ആദരിച്ചു; ജോര്‍ജ് എബ്രഹാം ഏറ്റവും നല്ല ഗാന്ധിയന്‍പയനിയര്‍ ക്ലബ് ആദരിച്ചു; ജോര്‍ജ് എബ്രഹാം ഏറ്റവും നല്ല ഗാന്ധിയന്‍പയനിയര്‍ ക്ലബ് ആദരിച്ചു; ജോര്‍ജ് എബ്രഹാം ഏറ്റവും നല്ല ഗാന്ധിയന്‍പയനിയര്‍ ക്ലബ് ആദരിച്ചു; ജോര്‍ജ് എബ്രഹാം ഏറ്റവും നല്ല ഗാന്ധിയന്‍പയനിയര്‍ ക്ലബ് ആദരിച്ചു; ജോര്‍ജ് എബ്രഹാം ഏറ്റവും നല്ല ഗാന്ധിയന്‍പയനിയര്‍ ക്ലബ് ആദരിച്ചു; ജോര്‍ജ് എബ്രഹാം ഏറ്റവും നല്ല ഗാന്ധിയന്‍പയനിയര്‍ ക്ലബ് ആദരിച്ചു; ജോര്‍ജ് എബ്രഹാം ഏറ്റവും നല്ല ഗാന്ധിയന്‍പയനിയര്‍ ക്ലബ് ആദരിച്ചു; ജോര്‍ജ് എബ്രഹാം ഏറ്റവും നല്ല ഗാന്ധിയന്‍പയനിയര്‍ ക്ലബ് ആദരിച്ചു; ജോര്‍ജ് എബ്രഹാം ഏറ്റവും നല്ല ഗാന്ധിയന്‍പയനിയര്‍ ക്ലബ് ആദരിച്ചു; ജോര്‍ജ് എബ്രഹാം ഏറ്റവും നല്ല ഗാന്ധിയന്‍പയനിയര്‍ ക്ലബ് ആദരിച്ചു; ജോര്‍ജ് എബ്രഹാം ഏറ്റവും നല്ല ഗാന്ധിയന്‍പയനിയര്‍ ക്ലബ് ആദരിച്ചു; ജോര്‍ജ് എബ്രഹാം ഏറ്റവും നല്ല ഗാന്ധിയന്‍പയനിയര്‍ ക്ലബ് ആദരിച്ചു; ജോര്‍ജ് എബ്രഹാം ഏറ്റവും നല്ല ഗാന്ധിയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക