Image

നാലു വയസുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യാക്കാരിയെ അറസ്റ് ചെയ്തു

പി.പി.ചെറിയാൻ Published on 28 March, 2020
നാലു വയസുള്ള മകനെ  കൊലപ്പെടുത്തിയ കേസിൽ ഇന്ത്യാക്കാരിയെ അറസ്റ് ചെയ്തു
ഷുഗർലാൻറ് :- നാലു വയസുള്ള മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന മാതാവിനെ ഹൂസ്റ്റൺ ഷുഗർലാന്റ് പോലീസ് അറസ്റ്റ് ചെയ്തു.
   മാർച്ച് 2നാണ് സംഭവത്തിൽ 36 വയസുള്ള റിതിക അഗർവാളിനെ ആശുപത്രിയിൽ വച്ച് മാർച്ച് 27 വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി ഷുഗർലാൻറ് സിറ്റി സ്പോക്മാൻ ഡഗ് അഡോൾഫ് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറയുന്നത്.
  ഗാർഡൻസ് ഓഫ്എലോൺ വെതർ സ്റ്റോൺസർക്കിൾ 5200 ബ്ളോക്കിലെ വീട്ടിൽ മാർച്ച് 21 രാവിലെ പത്തു മണിക്ക് ലഭിച്ച അടിയന്തിര സന്ദേശത്തെ തുടർന്ന് എമർജൻസി മെഡിക്കൽ സർവീസ് എത്തിച്ചേർന്നു. വീട്ടിലെ മുകൾ നിലയിൽ നാലു വയസുകാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും മാതാവ് റിതികയെ കയ്യിലും കഴുത്തിലും മുറിവേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. റിതികയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
   പിന്നീട് നടന്ന അന്വേഷണത്തിൽ,കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശരീരത്തിൽ തനിയെ മുറിവുകൾ ഉണ്ടാക്കുകയായിരുന്നു റിതികയെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ മുറിവ് ഗൗരവമുള്ളതല്ലെന്നും പൊലീസ് പറഞ്ഞ
 പത്തു വയസിന് താഴെയുള്ള കുട്ടിയെ കൊലപ്പെടുത്തിയതിന് റിതികക്കെതിരെ കാപ്പിറ്റൽ മർഡർ ചാർജ് ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യുന്നതോടെ ഇവരെ ഫോർട് ബന്റ് കൗണ്ടി ജയിലിലടയ്ക്കും.95,000 ഡോളറിന്റെ ജാമ്യം ആവശ്യപ്പെട്ടിട്ടുണ്ട്.ഇവർക്ക് മാനസി അസ്വസ്ഥതയുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി അധികൃതർ അറിയിച്ചു.കുടുംബത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക