Image

ലോകത്തിലെ ഏറ്റവും ഉയരമേറിയ ടവര്‍ ഇനി ജപ്പാനില്‍

Published on 21 May, 2012
ലോകത്തിലെ ഏറ്റവും ഉയരമേറിയ ടവര്‍ ഇനി ജപ്പാനില്‍
ടോക്കിയോ: ലോകത്തിലെ ഏറ്റവും ഉയരമേറിയ ടവര്‍ 'ടോക്കിയോ സ്കൈ ട്രീ' ടോക്കിയോവില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. 634 മീറ്ററാണ് ടവറിന്റെ ഉയരം. ഏറ്റവും ഉയരമേറിയ ടവറെന്ന ഖ്യാതി ഇതുവരെ ചൈനയിലെ കാന്റണ്‍ ടവറിനായിരുന്നു, 600 മീറ്ററാണ് കാന്റണ്‍ ടവറിന്റെ ഉയരം.

2009ലാണ് 'ടോക്കിയോ സ്കൈ ട്രീ ടവറിന്റെ നിര്‍മാണം ആരംഭിച്ചത്. തുറന്നു കൊടുത്ത ദിവസം തന്നെ 8000 പേര്‍ ടവര്‍ സന്ദര്‍ശിക്കുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. വിനോദ സഞ്ചാര ആകര്‍ഷക കേന്ദ്രമെന്നതിനെക്കാള്‍ ടെലിവിഷന്‍-റേഡിയോ പ്രക്ഷേപണ കേന്ദ്രം എന്നാകും ഇത് അറിയപ്പെടുക. ലോകത്തിലെ ഏറ്റവും ഉയരമേറിയ അംബരചുംബിയെന്ന ബഹുമതി ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കാണ്. 828 മീറ്ററാണ് ബുര്‍ജ് ഖലീഫയുടെ ഉയരം. എന്നാല്‍ ഇത് ടവറല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക