Image

കുളത്തൂപ്പുഴയില്‍ നേരിയ ഭൂചലനം

Published on 21 May, 2012
കുളത്തൂപ്പുഴയില്‍ നേരിയ ഭൂചലനം
തെന്മല: ഇന്ന് രാവിലെ 9.35ഓടെ കുളത്തൂപ്പുഴ ഭാഗങ്ങളില്‍ നേരിയതോതില്‍ ഭൂമി കുലുക്കമുണ്ടായി. മൂന്നുതവണയാണ് ഭൂമികുലുക്കമുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു. കുളത്തുപ്പുഴയിലും തെന്മല ഡാമിന്റെ പരിസരങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.വീടുകളിലെ ഗൃഹോപകരണങ്ങളും മറ്റും താഴേക്കു പതിച്ചത് പരിഭ്രാന്തിക്കിടവരുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക