Image

കൊവിഡ് മരണം26,500 ന് അടുത്ത്; ഇറ്റലിയില്‍ ഇന്നു മാത്രം 919, യു.എസില്‍ രോഗബാധിതരുടെ എണ്ണം ലക്ഷത്തിനടുത്ത്

Published on 27 March, 2020
കൊവിഡ് മരണം26,500 ന് അടുത്ത്; ഇറ്റലിയില്‍ ഇന്നു മാത്രം 919, യു.എസില്‍ രോഗബാധിതരുടെ എണ്ണം ലക്ഷത്തിനടുത്ത്


റോം: കൊവിഡ് 19 രോഗബാധയില്‍ മരണം 26,447ലെത്തി. 577,531 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലാണ് ഏറ്റവും കുടുതല്‍ രോഗ ബാധിതര്‍. 94,425. ഇന്നു മാത്രം 8,990 പേര്‍ക്ക് രോഗം കണ്ടെത്തി. 134 പേര്‍ കൂടി മരിച്ചതോടെ മരണനിരക്ക് 1429 ആയി.

ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണം. ഇന്ന മാത്രം 919 പേര്‍. ആകെ 9134. ിന്ന് 5909 പേര്‍ അടക്കം 86,498 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്‌പെയിനിലാണ് മരണനിരക്ക് രണ്ടാമത്. ഇന്ന് 569 ഉള്‍പ്പെടെ 4,934 മപര്‍. 6273 പുതിയ രോഗബാധിതര്‍ വന്നതോടെ 64,059 പേര്‍ക്ക് രോഗംസ്ഥിരീകരിച്ചു. 

ചൈനയില്‍ ഇന്ന് അഞ്ച് മരണം. 55 പേര്‍ക്ക് കൂടി രോഗം. 81,340 രോഗികളും 3,292 മരണങ്ങളുമുണ്ടായി. ജര്‍മ്മനിയില്‍ 37 മരണവും 5406 രോഗികളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ 144 മരണങ്ങളും 2926 പുതിയ രോഗികളെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യു.കെയില്‍. 181 മരണങ്ങളും 2885 പുതിയ രോഗികളുമെത്തി. ഫ്രാന്‍സിലെ പുതിയ കണക്ക് ലഭ്യമല്ല. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക