Image

കോവിഡ്-19 ബാധിതന്റെ ശ്വാസകോശം ഇങ്ങനെയാണ്

Published on 27 March, 2020
കോവിഡ്-19 ബാധിതന്റെ ശ്വാസകോശം ഇങ്ങനെയാണ്

വാഷിങ്ടണ്‍: കോവിഡ്-19 ബാധിച്ച രോഗിയുടെ ശ്വാസകോശത്തിന്റെ ത്രിമാന ദൃശ്യങ്ങള്‍ പുറത്തുവിട്ട് അമേരിക്കയിലെ ആശുപത്രി. കോവിഡ് സ്ഥിരീകരിച്ച 59 
വയസ്സുകാരന്റെ ശ്വാസകോശത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇയാള്‍ക്ക് ഇപ്പോള്‍ കോവിഡ്-19 ഉണ്ടെന്നും ശ്വാസകോശം ശരിയായ രീതിയില്‍ അല്ല പ്രവര്‍ത്തിക്കുന്നത് എന്നും വീഡിയോ വിശദീകരിച്ചുകൊണ്ട് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ തൊറാസിക് സര്‍ജറി മേധാവി ഡോ. കീത്ത് മോര്‍ട്ട്മാന്‍ പറഞ്ഞു. 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് ഇയാള്‍ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ശ്വാസകോശത്തിന് വളരെയധികം കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നു. 
ഗുരുതരമായ രോഗാവസ്ഥയിലായതിനാല്‍, ശ്വസിക്കാന്‍ വെന്റിലേറ്റര്‍ ആവശ്യമാണ്, എങ്കില്‍പ്പോലും ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഇതിനുപുറമേ ശരീരത്തിന്റെ രക്തചംക്രമണത്തിനും ഓക്‌സിജന്‍ സഞ്ചാരത്തിനുമായുള്ള സംവിധാനങ്ങളും നല്‍കണം. ഡോ. കീത്ത് മോര്‍ട്ട്മാന്‍ വിശദീകരിക്കുന്നു.

വീഡിയോയില്‍ മഞ്ഞനിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗങ്ങള്‍ ശ്വാസകോശത്തിലെ രോഗാണുബാധിച്ച ഭാഗങ്ങളാണ്. രോഗാണു ആക്രമിക്കാന്‍ തുടങ്ങുമ്പോള്‍ ശ്വാസകോശം അതിനെ നേരിടാന്‍ ശ്രമിക്കും. 
ചെറുപ്പക്കാരായ രോഗികളില്‍ പോലും അണുബാധ വളരെ പെട്ടന്ന് വ്യാപിച്ചേക്കാം. അതേസമയം ആരോഗ്യമുള്ള ശ്വാസകോശമുള്ള ശ്വാസകോശമുള്ള ഒരു രോഗിക്ക് സ്‌കാനില്‍ മഞ്ഞനിറമുണ്ടാകില്ല- ഡോക്ടര്‍ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക