Image

കോവിഡ്-19: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി

Published on 27 March, 2020
കോവിഡ്-19: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.  രോഗബാധിതര്‍ക്ക് രോഗശാന്തി ഉറപ്പ് വരുത്താനും രോഗം പടരാതെ തടയാനും വലിയ പ്രയത്നം ആവശ്യമാണ്.

സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രം നടക്കുന്ന കാര്യമല്ല അത്. കൂട്ടായ പ്രയത്നമാണ് വേണ്ടത്. ഇതിനെയെല്ലാ വിതരണം ചെയ്യാന്‍ നാം നല്ല സാമ്പത്തികശേഷി നേടേണ്ടതുണ്ട്. അടിയന്തരഘട്ടങ്ങളില്‍ നമുക്ക് ഉപയോഗിക്കാവുന്ന വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയാണ്. നേരത്തെ പ്രളയത്തിന് വേണ്ടിയാണ് നിധി ഉപയോഗിച്ചത്. 

ഇനി മുതല്‍ കോവിഡ്-19 പ്രതിരോധത്തിനുള്ള ദുരിതാശ്വാസ നിധിയായിട്ടാവും ഇനി അത് പ്രവര്‍ത്തിക്കുക. സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇപ്പോള്‍ സംഭാവന ചെയ്യാം. നിങ്ങളാല്‍ ആവുന്ന സംഭാവനകള്‍ കഴിയുന്ന പോലെ അതിലേക്ക് നല്‍കാം. മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക