Image

കാബൂളില്‍ സിഖ് ഗുരുദ്വാര ആക്രമണം നടത്തിയവരില്‍ മലയാളി ഐഎസ് ഭീകരനും

Published on 27 March, 2020
കാബൂളില്‍  സിഖ് ഗുരുദ്വാര ആക്രമണം നടത്തിയവരില്‍ മലയാളി ഐഎസ് ഭീകരനും

കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരേ നടന്ന ഭീകരാക്രമണം നടത്തിയവരില്‍ മലയാളി ഐഎസ് ഭീകരനുമുണ്ടെന്ന് റിപ്പോര്‍ട്ട്. ഭീകരാക്രമണം നടത്തിയ ആളുടെ ചിത്രം ഐഎസ് പുറത്ത് വിട്ടിരുന്നു.


അബു ഖാലിദ് അല്‍ ഹിന്ദി എന്ന പേരില്‍ പുറത്തു വിട്ട ചിത്രത്തിലുള്ളത് കാസര്‍കോട് സ്വദേശിയാണെന്നാണ് നിഗമനം.

കാസര്‍കോഡ് പടന്ന സാഹില്‍ മഹലില്‍ മൊഹമ്മദ് സാജിദ് കുതിരുമ്മലാണ് ആക്രമണം നടത്തിയ സംഘത്തിലുള്ളതായി സംശയിക്കപ്പെടുന്നത്.


 കാസര്‍കോട് ഐഎസ് വിഭാഗത്തിന്റെ ഭാഗമായി ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് പോയ മലയാളി സംഘത്തിലുള്ള ഭീകരനാണ് മൊഹമ്മദ് സാജിദ്.ഇയാളെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസുണ്ട്. 


നിലവില്‍ അഫ്ഗാനിലെ നംഗര്‍ഹാറിലാണ് ഇയാളുള്ളതെന്നാണ് റെക്കോഡുകള്‍ വ്യക്തമാക്കുന്നത്.

സിഖ് ഗുരുദ്വാരയ്ക്ക് നേരേ നടന്ന ആക്രമണത്തില്‍ 25 പേരാണ് കൊല്ലപ്പെട്ടത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക