Image

കർണാടക അതിർത്തി മണ്ണിട്ട്‌ അടച്ചത്‌ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും - മുഖ്യമന്ത്രി

Published on 27 March, 2020
കർണാടക അതിർത്തി മണ്ണിട്ട്‌ അടച്ചത്‌ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും - മുഖ്യമന്ത്രി
തിരുവനന്തപുരം : റോഡില്‍ മണ്ണ് കൊണ്ടുവന്നിട്ട് അതിര്‍ത്തികള്‍ അടച്ച കര്‍ണാടകത്തിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണിത്.
 
ഇരുസംസ്ഥാനത്തെയും ചീഫ് സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയില്‍ മണ്ണ് നീക്കം ചെയ്യാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. എങ്കിലും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 
മണ്ണ് കൊണ്ടുവന്നിട്ട് അതിര്‍ത്തിയിലെ റോഡുകള്‍ അടയ്ക്കുന്നത് അടിയന്തര സാഹചര്യങ്ങള്‍  നേരിടുന്നതിന് തടസമുണ്ടാക്കും. കുടകില്‍ കേരള അതിര്‍ത്തിയിലേക്ക് കടന്നാണ് മണ്ണിട്ട് വഴിതടഞ്ഞിട്ടുള്ളത്. കാസര്‍കോടും ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്. മണ്ണ് നീക്കം ചെയയ്യാമെന്ന് അവര്‍ തീരുമാനിച്ചത് നല്ലകാര്യം. എത്രയുംവേഗം മണ്ണ് നീക്കുമെന്ന് കരുതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക