Image

കോവിഡ്‌ ചികിത്സയ്‌ക്ക്‌ ക്യൂബയിൽ നിന്നുള്ള മരുന്ന്‌; ഡ്ര​ഗ് കൺട്രോളറുടെ അനുമതി തേടും - മുഖ്യമന്ത്രി

Published on 27 March, 2020
കോവിഡ്‌ ചികിത്സയ്‌ക്ക്‌ ക്യൂബയിൽ നിന്നുള്ള മരുന്ന്‌; ഡ്ര​ഗ് കൺട്രോളറുടെ അനുമതി തേടും - മുഖ്യമന്ത്രി
തിരുവനന്തപുരം : ക്യൂബയിൽ നിന്നുള്ള മരുന്ന് കോവിഡ് ചികിത്സയ്ക്കായി ഉപയോ​ഗിക്കുന്ന കാര്യം ഇന്നത്തെ അവലോ​കന യോ​​ഗത്തിൽ ചർച്ചയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ​ഡ്ര​ഗ് കൺട്രോളറുടെ അനുമതി വാങ്ങേണ്ടതുണ്. നമ്മുടെ പരിശോധന സംവിധാനങ്ങളും ഇനി വിപുലീകരണം വേണം. റാപ്പിഡ് ടെസ്റ്റിനുള്ള അനുമതിയായിട്ടുണ്ട്. അതിന്റെ നടപടി പൂർണമായാൽ ഉടനെ പരിശോധന തുടങ്ങും. എച്ച്ഐവി ബാധിതർക്കുള്ള മരുന്ന് കോവിഡ് രോ​ഗികൾക്ക് നൽകുന്നത് ജില്ലാ ആശുപത്രികളിൽ നിന്നാണ്. ഇനി മുതൽ താലൂക്കാശുപത്രിയിലും മരുന്ന് നൽകും.

രോ​ഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ കാസർ​കോട് ജില്ലയിൽ അടിയന്തര നടപടി ആവശ്യമാണ്. കാസർ​കോട് മെഡിക്കൽ കോളേജിലെ കെട്ടിട്ടം ഉടനെ കൊവിഡ് രോ​ഗപ്രതിരോധപ്രവർത്തനങ്ങൾക്കായി മാറ്റും. വിദേശരാജ്യങ്ങളിൽ നിന്നും മുബൈ, ഡൽഹിയടക്കമുള്ള വിവിധ ന​ഗരങ്ങളിൽ നിന്നും വന്നവർ നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയണം. എന്തെങ്കിലും രോ​ഗലക്ഷണം ഉണ്ടായാൽ ഉടനെ അധികൃതരെ അറിയിക്കണം.

രോ​ഗം ​ഗുരുതരമായവരെ ചികിത്സിക്കാനായി കണ്ണൂർ മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാക്കി സജ്ജീകരിക്കും. ഇവിടെ 200 കിടക്കുകളും 40 ഐസിയും കിടക്കകളും 15 വെന്റിലേറ്ററുകളുമുണ്ട്. കാസർകോട്ടെ കേന്ദ്രസർവ്വകലാശാലയെ കോവിഡിന്റെ പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റുകയാണ്. ഐസിഎംആറിന്റെ അനുമതി കൂടി ലഭിച്ചാൽ അവിടെ വിപലുമായ രീതിയിൽ പരിശോധന നടത്താം. കാസർ​കോട്ട് മെഡിക്കൽ കോളേജും ഉടനെ കോവിഡ് ആശുപത്രിയാക്കി മാറ്റും ‐ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക